ലണ്ടൻ: അരങ്ങേറ്റത്തിൽ ഉംറാൻ മാലിക് നന്നായി തല്ലുകൊണ്ട കളിയിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് അനായാസ ജയം. ബൗളർമാർ തുടങ്ങിയത് ദീപക് ഹൂഡയും ഹാർദിക് പാണ്ഡ്യയുമടങ്ങുന്ന ബാറ്റർമാർ മനോഹരമായി പൂർത്തിയാക്കിയാണ് ഇന്ത്യ ഏഴു വിക്കറ്റ് വിജയവുമായി കളി ആഘോഷമാക്കിയത്. സ്കോർ അയർലൻഡ് 108, ഇന്ത്യ 113/3.
മഴയെ തുടർന്ന് 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ തുടക്കം പാളിയ അയർലൻഡിനെ മധ്യനിരയിൽ ഹാരി ടെക്റ്ററാണ് മാന്യമായ സ്കോറിലെത്തിച്ചത്. 33 പന്തിൽ 64 റൺസ് എടുത്ത ടെക്റ്റർ ആറു ഫോറും മൂന്നു സിക്സറും പറത്തി. ഇന്ത്യൻ ബൗളിങ്ങിൽ ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ആവേശ് ഖാൻ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി. ഐ.പി.എൽ പ്രകടനത്തിന്റെ കരുത്തിൽ ദേശീയ കുപ്പായത്തിലെത്തിയ ഉംറാൻ മാലിക് പക്ഷേ, എറിഞ്ഞ ഒരോവറിൽ 14 റൺസ് വഴങ്ങി നിരാശപ്പെടുത്തി.
മറുപടി ബാറ്റിങ്ങിൽ ഓപണർ ഹൂഡ 47 റൺസുമായി നിറഞ്ഞുനിന്നപ്പോൾ ഇശാൻ കിഷൻ 26ഉം പിൻഗാമിയായ ഹാർദിക് പാണ്ഡ്യ 24ഉം റണ്ണെടുത്ത് മടങ്ങി. ദിനേശ് കാർത്തികിനെ കൂട്ടുപിടിച്ചാണ് ഇന്ത്യ വിജയം തൊട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.