പന്തിനും ശ്രേയസ് അയ്യർക്കും അർധ സെഞ്ച്വറി; ഇന്ത്യ 314ന് ഓൾഔട്ട്; 87 റൺസ് ലീഡ്

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 314ന് ഓൾഔട്ടായി. ഇന്ത്യക്ക് 87 റൺസിന്‍റെ ലീഡുണ്ട്. ഋഷഭ് പന്തിന്‍റെയും ശ്രേയസ് അയ്യരുടെയും അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ ലീഡ് നേടി കൊടുത്തത്.

പന്തിന് ഏഴ് റൺസിനാണ് സെഞ്ച്വറി നഷ്ടമായത്. താരം 104 പന്തിൽ അഞ്ചു സിക്സും ഏഴു ഫോറും അടക്കം 93 റൺസെടുത്തു. ശ്രേയസ് അയ്യർ 105 പന്തിൽ രണ്ടു സിക്സും 10 ഫോറും ഉൾപ്പെടെ 87 റൺസെടുത്തു. നേരത്തെ ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 227 റൺസിൽ അവസാനിച്ചിരുന്നു.

നായകൻ കെ.എൽ. രാഹുൽ (45 പന്തിൽ 10 റൺസ്), ശുഭ്മാൻ ഗിൽ (39 പന്തിൽ 20), ചേതേശ്വർ പൂജാര (55 പന്തിൽ 24), വിരാട് കോഹ്ലി (73 പന്തിൽ 24), അക്സർ പട്ടേൽ (11 പന്തിൽ നാല്), ആർ. അശ്വിൻ (30 പന്തിൽ 12), ഉമേഷ് യാദവ് (13 പന്തിൽ 14), മുഹമ്മദ് സിറാജ് (15 പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 32 പന്തിൽ 14 റൺസെടുത്ത ജയദേവ് ഉനദ്കട്ട് പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി നായകൻ ഷാകിബ് അൽ ഹസൻ, തെയ്ജുൽ ഇസ്ലാം എന്നിവർ നാലുവീതം വിക്കറ്റ് നേടി. തസ്കിൻ അഹ്മദ്, മെഹ്ദി ഹസൻ എന്നിവരും ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയർ 73.5 ഓവറിൽ 227 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ടീമിലേക്കു തിരിച്ചെത്തിയ മോമിനുൽ ഹഖ് ഒരുവശത്ത് പൊരുതിനിന്നെങ്കിലും ബാക്കിയുള്ളവർ വേഗത്തിൽ മടങ്ങി. താരം 157 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 84 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി.

നാലു താരങ്ങൾക്ക് രണ്ടക്കം കാണാനായില്ല. ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ നാലു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.

Tags:    
News Summary - India Bowl Out A 314, Take Lead By 87 Runs vs Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.