ചണ്ഡീഗഢ്: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് തുടരുന്ന കർഷക പ്രതിഷേധങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരിക്കവേ നിലപാട് വ്യക്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്താരം സന്ദീപ് ശർമ. പോപ് ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലൂടെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഗ്രെറ്റ തുൻബെർഗും കർഷകസമരത്തിന് നൽകിയ പിന്തുണ നൽകിയതോെട 'ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട' തലക്കെട്ടിൽ കേന്ദ്ര സർക്കാർ കാമ്പയിൻ ഒരുക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ അടക്കമുള്ളവർ കാമ്പയിനിൽ അണിേചർന്ന് ഇന്ത്യയുടെ കാര്യത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട എന്നുപറഞ്ഞിരുന്നു.
എന്നാൽ കാമ്പയിനിനെ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്യുന്ന കുറിപ്പ് സന്ദീപ് ശർമ ട്വീറ്റ് ചെയ്തു. ഇതേ ലോജിക് പ്രകാരം ജർമനി ജൂതരെ കൂട്ടക്കൊല ചെയ്യുേമ്പാൾ പുറത്തുനിന്നുള്ളവർക്ക് ഇടപെടാൻ കഴിയുമോ?. പാകിസ്താനിൽ സിഖ്, അഹ്മദി, ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളെ പീഡിപ്പിക്കുേമ്പാൾ പുറത്തുനിന്നുള്ളവർക്ക് ഇടപെടാൻ സാധിക്കുമോ?. ചൈന ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ നടത്തുന്ന ക്രൂരതകൾക്കെതിരെ ഇടപെടാൻ സാധിക്കുമോ?.. തുടങ്ങിയ നിരവധി ഉദാഹരണങ്ങളടങ്ങിയ കുറിപ്പാണ് സന്ദീപ് ശർമ പങ്കുവെച്ചത്.
ഇന്ത്യക്കായി രണ്ട് ട്വന്‍റി 20കളിൽ കളത്തിലിറങ്ങിയ സന്ദീപ് ശർമ ഐ.പി.എല്ലിലെ മികച്ച ഇന്ത്യൻ ബൗളർമാരിൽ ഒരാളാണ്. 92 മത്സരങ്ങളിൽ ഐ.പി.എല്ലിൽ കളിച്ച താരം നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.