ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. ഒന്നാം ദിനം 46 ഓവർ പിന്നിടുമ്പോൾ 186 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് നഷ്ടമായി. വൻ തകർച്ച നേരിട്ട ഇന്ത്യയെ പുറത്താകാതെ 61 റൺസെടുത്ത റിഷബ് പന്തും 36 റൺസെടുത്ത രവീന്ദ്ര ജദേജയുമാണ് കരകയറ്റിയത്. അഭേദ്യമായ ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 88 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഓപണർമാരായ ശുഭ്മാൻ ഗിൽ 17 റൺസിനും ചേതേശ്വർ പൂജാര 13 റൺസിനും പുറത്തായി. 46 പന്തുകൾ നേരിട്ടാണ് പൂജാര ഇത്രയും റൺ നേടിയത്. വിരാട് കോഹ്‍ലി 11ഉം ശ്രേയസ് അയ്യർ 15ഉം റൺസ് വീതം നേടി പുറത്തായി. ഇംഗ്ലണ്ടിനായി വെറ്ററൻ താരം ജെയിംസ് ആൻഡേഴ്സൺ മൂന്നും മാത്യു പോട്ട്സ് രണ്ടും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.