അയൽപ്പോര്: ടോസ് ഇന്ത്യക്ക്, ബൗളിങ് തെരഞ്ഞെടുത്തു; ഇഷാൻ കിഷന് പകരം ശുഭ്മാൻ ഗിൽ

അഹമ്മദാബാദ്: ലോകം ഉറ്റുനോക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യൻനിരയിൽ ശുഭ്മാൻ ഗിൽ കളിക്കും. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ ഗില്ലിന് നഷ്ടമായിരുന്നു. ഇഷാൻ കിഷന് പകരക്കാരനായാണ് ശുഭ്മാൻ ഗിൽ എത്തുക. പാകിസ്താൻ നിരയിൽ മാറ്റങ്ങളൊന്നുമില്ല.

മികച്ച അന്തരീക്ഷമാണ് സ്റ്റേഡിയത്തിലുള്ളതെന്ന് ടോസിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. നല്ല പിച്ചാണ് അഹമ്മദാബാദിലേത്. കളി പുരോഗമിക്കുമ്പോൾ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലാത്ത വിക്കറ്റാണിത്. എന്നാൽ, മഞ്ഞു വീഴ്ച പ്രതീക്ഷിക്കുന്നതിനാലാണ് ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തതെന്ന് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

അഹമ്മദാബാദിലെ പിച്ചിൽ ആദ്യം ബൗൾ ചെയ്യാനായിരുന്നു താൽപര്യമെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം പറഞ്ഞു. പക്ഷേ, ടോസ് ഞങ്ങളുടെ നിയന്ത്രണത്തിലല്ലല്ലോ. ഈയൊരു അന്തരീക്ഷത്തിൽ കളിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച കളി പുറത്തെടുക്കാൻ സാധിച്ചിരുന്നു. അത് തുടരുകയാണ് ലക്ഷ്യമെന്നും ബാബർ അസം പറഞ്ഞു.

Tags:    
News Summary - India opt to bowl, Shubman Gill back for Ahmedabad clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.