ട്വന്റി 20 ലോക കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഐ.പി.എല്ലിൽ തകർപ്പൻ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണും സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.വിക്കറ്റ് കീപ്പറായി സഞ്ജുവിന് പുറമെ ഋഷഭ് പന്തും ഇടം പിടിച്ചപ്പോൾ കെ.എൽ. രാഹുൽ പുറത്തായി.
രോഹിത് ശർമ നായകനായ ടീമിന്റെ ഉപനായകൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ്. വിരാട് കോഹ്ലിക്ക് പുറമേ രവീന്ദ്ര ജഡേജയ്ക്കും ടീമിലിടം കിട്ടി. ഐ.പി.എല്ലിൽ മികച്ച ഫോമിലായിരുന്ന ശിവം ദുബെയും 15 അംഗ സംഘത്തിൽ ഇടം പിടിച്ചു.
രോഹിത്തിനൊപ്പം യശ്വസി ജയ്സ്വാൾ ഓപ്പണറായതോടെ ശുഭ്മാൻ ഗില്ലിന് നാലംഗ റിസർവ് താരങ്ങളിലാണ് ഇടം കിട്ടിയത്. ഗില്ലിന് പുറമേ റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരാണ് റിസർവ് താരങ്ങൾ.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), യശ്വസി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.