സിഡ്നി: ഇന്ത്യ-ആസ്ട്രേലിയ പരമ്പരയിലെ നാലാം ടെസ്റ്റ് വേദിയെ ചൊല്ലി വിവാദവും ബഹിഷ്കരണ ഭീഷണിയും. ജനുവരി 15ന് ആരംഭിക്കുന്ന ടെസ്റ്റിെൻറ വേദിയായ ബ്രിസ്ബേൻ ഉൾപ്പെടുന്ന ക്യൂൻസ്ലൻഡ് ഭരണകൂടത്തിെൻറ കോവിഡ് നിയന്ത്രണങ്ങളും ക്വാറൻറീൻ നിർദേശവും ഇന്ത്യൻ ടീം നിരസിച്ചതാണ് പുതിയ വിവാദത്തിന് മരുന്നിട്ടത്.
കോവിഡിെൻറ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിർത്തി അടച്ച്, കടുത്ത നിയന്ത്രണങ്ങളാണ് ക്യൂൻസ്ലൻഡ് സർക്കാർ ഏർപ്പെടുത്തിയത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറൻറീനും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ആറു മാസത്തിലേറെയായി ബയോ സുരക്ഷ ബബ്ളിൽ കഴിയുന്ന ടീമിന് ക്വാറൻറീൻ നിർദേശത്തിൽ ഇളവു വേണമെന്ന് മാനേജ്മെൻറ് ആവശ്യപ്പെടുന്നു.
ഐ.പി.എൽ കഴിഞ്ഞതിനു പിന്നാലെ ദുബൈയിലും സിഡ്നിയിലുമായി 28 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ടീമിന് ഇനിയുമൊരു 14 ദിവസം അടച്ചിരിക്കാനാവില്ലെന്നാണ് ഇന്ത്യൻ മാനേജ്മെൻറിെൻറ നിലപാട്. എന്നാൽ, ഇത് അംഗീകരികാനാവില്ലെന്ന് അറിയിച്ച ക്യൂൻസ്ലൻഡ് സർക്കാർ, ഇന്ത്യൻ ടീമിനു മാത്രമായി ഇളവുനൽകാനാവില്ലെന്ന തീരുമാനത്തിലാണ്. നിയമങ്ങൾ പാലിക്കാൻ ഇന്ത്യക്കാർ തയാറല്ലെങ്കിൽ ഗാബയിൽ കളിക്കാൻ വരേണ്ടതില്ലെന്നാണ് ക്വീൻസ്ലൻഡ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും ഹെൽത്ത് ഷാഡോ മിനിസ്റ്ററുമായ റോസ് ബേറ്റ്സ് പ്രതികരിച്ചത്.
ഇരുപക്ഷവും നിലപാട് കടുപ്പിച്ചതോടെ നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിലായി. സിഡ്നിയിൽ തന്നെ അവസാന കളിയും നടത്തുമോ അതോ മത്സരം ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണ് ആരാധകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.