എമര്‍ജിങ് ഏഷ്യാ കപ്പ് സെമി ലൈനപ്പായി; ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും

മസ്കത്ത്: എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനൽ ലൈനപ്പായി. അമീറാത്ത് ക്രിക്കറ്റ് അക്കാദമിക്ക് ഗ്രൗണ്ടിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ശ്രീലങ്ക എ പാകിസ്താൻ എയേയും ​രണ്ടാമത്തെ കളിയിൽ ഇന്ത്യൻ എ ടീം അഫ്ഗാനിസ്താനെയും നേരിടും .ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ബുധനാഴ്ച പൂർത്തിയായതോടെയാണ്​​ സെമിഫൈനലിന്റെ അന്തിമ ചിത്രം തെളിഞ്ഞത്. ബുധനാഴ്ച നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഒമാനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്.

ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ നേത്തെതന്നെ സെമി ഉറപ്പിച്ചിരുന്നു. ഒരുവിജയവും സ്വന്തമാക്കാതെയാണ് ഒമാൻ ടൂർണമെന്റിനോട് വിടപറഞ്ഞത്.അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഒമാൻ ഉയർത്തിയ 140 റൺസ് 28 പന്ത് ശേഷിക്കെ ആണ് മറികടന്നത്. 21 പന്തിൽ അർധ സെ​​ഞ്ച്വറി നേടിയ ആയൂഷ് ബദോനി (51), തിലക് വർമ (36*), അഭിഷേക് ശർമ (34) എന്നിവർ ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങി.

സെമിയിൽ പ്രവേശിക്കാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ യു.എ.ഇയെ 114 റൺസിന് തോൽപ്പിച്ചാണ് പാകിസ്താൻ അന്തിമ നാലിൽ ഇടം പിടിച്ചത്. പാകിസ്താൻ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യു.എ.ഇ 16.3 ഓവറിൽ 65 റൺസിന് പുറത്താകുകയായിരുന്നു. 49 പന്തിൽ പുറത്താകാതെ 71 റൺസ് നേടിയ മുഹമ്മദ് ഹാരിസ്, 32* റൺസ് നേടിയ ഹൈദർ അലി, 25 റൺസ് നേടിയ യാസിർ ഖാൻ എന്നിവരുടെ പ്രകടനമാണ് പാക് പടക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 12 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഷാനവാസ് ദാനിയാണ് യു.ഇ.യെ കുറഞ്ഞ ചെറിയ സ്കോറിന് പുറത്താക്കിയത്.

Tags:    
News Summary - India to play against Afghanistan in Emerging Asia Cup T20 Semi Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.