ന്യൂഡൽഹി: ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവെച്ചു. മൂന്നു വീതം ടെസ്റ്റ്, വൺ ഡേ മത്സരങ്ങളും നാലു ട്വൻറി മത്സരങ്ങളും ഉൾപ്പെടുന്നതായിരുന്നു പര്യടനം. ഡിസംബർ 17ന് ജൊഹാനസ്ബർഗിലായിരുന്നു പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം നിശ്ചയിച്ചിരുന്നത്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മത്സരങ്ങൾ പിന്നീട് നടക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷാ വ്യക്തമാക്കി. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആദ്യം റിപ്പോർട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലായിരുന്നു. പിന്നാലെ ഇന്ത്യ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കയെ ഉൾപ്പെടുത്തുകയും യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ ദിനംപത്രി വൻവർധനയാണ് രേഖപ്പെടുത്തുന്നത്. പര്യടനത്തിനു മുന്നോടിയായി ഇന്ത്യ എ ടീമിനെ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിരുന്നു. ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചലിന്‍റെ നേതൃത്വത്തിലാണ് എ ടീം ദക്ഷിണാഫ്രക്കയിൽ പര്യടനം നടത്തുന്നത്. മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.