ആസ്ട്രേലിയക്ക് ബാറ്റിങ്; രണ്ടു വിക്കറ്റ് നഷ്ടത്തിൽ 57- ഷമിക്കും സിറാജിനും വിക്കറ്റ്

പിച്ചിനെ കുറിച്ച് പഴിയേറെ കേട്ട നാഗ്പൂർ വിദർഭ മൈതാനത്ത് രണ്ട് റൺസ് എടുക്കുന്നതിനിടെ രണ്ടു വിലപ്പെട്ട വിക്കറ്റ് നഷ്ടപ്പെടുത്തി കംഗാരുക്കൾ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടീമിനായി ഇന്നിങ്സ് ഓപൺ ചെയ്യാനെത്തിയ ഡേവിഡ് വാർണറെയും ഉസ്മാൻ ഖ്വാജയെയും ഇന്ത്യൻ പേസർമാർ മടക്കി. ഇരുവർക്കും ഓരോ റൺ വീതമാണ് സമ്പാദ്യം. വൺഡൗണായി എത്തിയ മാർനസ് ലബൂഷെയ്നും സ്റ്റീവ് സ്മിത്തും ചേർന്ന് രക്ഷാദൗത്യം ഏറ്റെടുത്ത ഇന്നിങ്സ് കാര്യമായ വീഴ്ചകളില്ലാതെ തുടരുകയാണ്. ഇരുവരും ചേർന്ന് അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയ കളിയിൽ 24 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 57 റൺസാണ് സമ്പാദ്യം. അതിനിടെ, പുറത്താക്കാൻ ലഭിച്ച അവസരം കോഹ്‍ലി കൈവിട്ടത് സ്മിത്തിന് തുണയായി.

രണ്ടാം ഓവറിലെ ആദ്യ പന്തിൽ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ഖ്വാജയെ സിറാജും മടക്കി. എന്നാൽ, ക്ഷമയോടെ ബാറ്റുവീശുന്ന ലബൂഷെയിൻ 84 പന്തിൽ 32 റൺസെടുത്തപ്പോൾ സ്മിത്ത് 15ഉം കുറിച്ചിട്ടുണ്ട്. സ്പിന്നിനെ തുണക്കുമെന്ന സൂചനയുള്ള നാഗ്പൂർ പിച്ചിൽ മൂന്ന് സ്പിന്നർമാരെവെച്ചാണ് ക്യാപ്റ്റൻ രോഹിത് ആദ്യ ഇലവൻ പ്രഖ്യാപിച്ചത്.

വെടിക്കെട്ട് ബാറ്റ്സ്മാൻ സൂര്യകുമാർ യാദവും ശ്രീകാർ ഭരതും ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങുന്ന കളിയിൽ ജയം പിടിക്കുകയാണ് ഇന്ത്യൻ ലക്ഷ്യം. നാലു ടെസ്റ്റുകളടങ്ങിയ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ആദ്യ മത്സരമാണ് വിദർഭ മൈതാനത്ത്.

ടീം ഇന്ത്യ: രോഹിത് ശർമ, കെ.എൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ശ്രീകാർ ഭരത്, രവീന്ദ്ര ജഡേഷ, ആർ. അശ്വിൻ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്. 

Tags:    
News Summary - India vs Australia, 1st Test: 50-Run Partnership Between Steve Smith And Marnus Labuschagne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.