വനിത ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യക്ക് വീണ്ടും തോൽവി; ആസ്ട്രേലിയ സെമിയിൽ

ഓക്ലൻഡ്: വനിത ക്രിക്കറ്റ് ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് തോൽവി. കരുത്തരായ ആസ്ട്രേലിയ ആറു വിക്കറ്റിനാണ് മിതാലി രാജിനെയും സംഘത്തെയും തോൽപിച്ചത്. ജയത്തോടെ സെമിയിൽ കടക്കുന്ന ആദ്യ ടീമായി ആസ്ട്രേലിയ.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴു വിക്കറ്റിന് 277 റൺസെടുത്തു. മൂന്നു പന്തുകൾ ബാക്കി നിൽക്കെ ആസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തിൽ 280 റൺസെടുത്തു. സ്കോർ: ഇന്ത്യ -50 ഓവറിൽ ഏഴിന് 277. ആസ്ട്രേലിയ -49.3 ഓവറിൽ നാലിന് 280.

മിതാലി രാജ് (96 പന്തിൽ 68), ഭാട്ടിയ (83 പന്തിൽ 59), ഹർമാൻപ്രീത് കൗർ (പുറത്താകാതെ 47 പന്തിൽ 57) എന്നിവർ ഇന്ത്യക്കുവേണ്ടി അർധസെഞ്ച്വറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസിസ്, ക്യാപ്റ്റൻ മെഗ് ലാനിങ് (107 പന്തിൽ 97), അലിസ്സ ഹീലി (65 പന്തിൽ 72) എന്നിവരുടെ ബാറ്റിങ് മികവിലാണ് വിജയം സ്വന്തമാക്കിയത്.

അഞ്ചു മത്സരങ്ങളിൽ അഞ്ചു വിജയവുമായി പോയന്റ് പട്ടികയിൽ മുന്നിലാണ് ഓസിസ്. അഞ്ചു കളികളിൽ രണ്ടു ജയവുമാണ് ഇന്ത്യക്ക്. നേരത്തെ, പാകിസ്താനെയും വെസ്റ്റിൻഡീസിനെയും തോൽപിച്ച ഇന്ത്യ ന്യൂസിലൻഡിനും ഇംഗ്ലണ്ടിനും മുന്നിലാണ് വീണത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരത പുലർത്താനാവാത്തതാണ് ഇന്ത്യയെ കുഴക്കുന്നത്.

Tags:    
News Summary - India vs Australia, ICC Women's World Cup: Australia Beat India By 6 Wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.