ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഫലമുറപ്പായ മൂന്നാം ദിവസത്തിൽ ഓസീസ് ജയം പ്രതീക്ഷിക്കുകയാണ്. 76 റൺസ് നേടാനായാൽ കളി പിടിച്ച് പരമ്പരയിൽ തിരികെയെത്താമെന്ന് ടീം കണക്കുകൂട്ടുന്നു. ഇന്ത്യ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ രണ്ടാം ദിവസം ഓസീസ് നിരയിൽ അന്തകനായത് നഥാൻ ലിയോൺ എന്ന സ്പിന്നറായിരുന്നു. രോഹിത് ശർമ, ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേ, ശ്രീകർ ഭരത്, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. കറങ്ങിത്തിരിഞ്ഞ പന്തുകളുമായി 64 റൺസ് മാത്രം നൽകി എട്ട് ഇന്ത്യൻ വിക്കറ്റുകൾ പിഴുത താരം ഇതോടെ ഏറെയായി അനിൽ കുംെബ്ലയുടെ പേരിലുള്ള റെക്കോഡും തന്റെ പേരിലാക്കി. ഇരു ടീമുകൾക്കുമിടയിലെ ടെസ്റ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ റെക്കോഡാണ് കുംെബ്ലയിൽനിന്ന് ലിയോൺ ഏറ്റെടുത്തത്. 111 വിക്കറ്റാണ് ഇന്ത്യ- ഓസീസ് പരമ്പരകളിൽ അനിൽ കുംെബ്ലയുടെ സമ്പാദ്യം. അശ്വിൻ 106ഉം നേടിയിട്ടുണ്ട്.
അതിവേഗം വിക്കറ്റ് വീണ ഇന്ദോറിലെ ഹോൽക്കർ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 163 റൺസിന് അവസാനിച്ചിരുന്നു. ഇന്ത്യൻ നിരയിൽ ചേതേശ്വർ പൂജാര (59) മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്.
ആദ്യ ഇന്നിങ്സ് 109 റൺസിൽ അവസാനിച്ചിരുന്നതിനാൽ എതിരാളികൾക്ക് മുന്നിൽ 76 റൺസ് എന്ന ചെറിയ ലക്ഷ്യം മുന്നിൽ വെക്കാനേ ഇന്ത്യക്കായുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.