കാൺപുർ: ഇന്ത്യ -ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിവസത്തെ കളി പൂർണമായി മുടക്കി മഴ. തലേന്ന് 35 ഓവർ മാത്രമാണ് മത്സരം നടന്നതെങ്കിൽ ശനിയാഴ്ച ഒരു പന്ത് പോലും എറിയാനായില്ല. രാവിലെ തുടങ്ങിയ ചാറ്റൽമഴ പിന്നീട് കനക്കുകയായിരുന്നു. ഇടക്കൊന്ന് ശമിച്ചെങ്കിലും ഔട്ട് ഫീൽഡിലെ വെള്ളവും വെളിച്ചക്കുറവും പ്രശ്നമായി. ഉച്ചക്ക് 2.15ഓടെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നു.
മത്സരത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. മുഅ്മിനുൽ ഹഖിനൊപ്പം (40) ആറ് റൺസുമായി മുഷ്ഫിഖുർ റഹീമാണ് ക്രീസിലുണ്ടായിരുന്നത്. ഞായറാഴ്ചയും പ്രദേശത്ത് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ചെന്നൈയിൽ നടന്ന ഒന്നാം ടെസ്റ്റ് ജയിച്ച ഇന്ത്യ രണ്ട് മത്സര പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.