ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തിൽ റെക്കോർഡ് ചേസിങ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ പരുങ്ങുന്നു. വിജയത്തിലേക്ക് വേണ്ട 381 റൺസ് തേടിയിറിങ്ങിയ ഇന്ത്യ നാലുവിക്കറ്റിന് 98 റൺസ് എന്ന നിലയിൽ നിലയുറപ്പിക്കാൻ പാടുപെടുകയാണ്. 50 റൺസെടുത്ത ശുഭ്മാൻ ഗിൽ, 15 റൺസെടുത്ത ചേതേശ്വർ പുജാര, റൺസൊന്നുമെടുക്കാത്ത അജിൻക്യ രഹാനെ എന്നിവരാണ് പുറത്തായത്. 12 റൺസുമായി നായകൻ വിരാട് കോഹ്ലിയും നാലുറൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ.
ക്രീസിൽ പാറപോലെ ഉറച്ചുനിൽക്കാൻ ശേഷിയുള്ള ചേതേശ്വർ പുജാരയെ സ്ലിപ്പിൽ സ്റ്റോക്സിന്റെ കൈകളിലെത്തിച്ച് ജാക്ക് ലീഷാണ് ഇന്ത്യക്ക് ചൊവ്വാഴ്ച ആദ്യ പ്രഹരമേൽപ്പിച്ചത്. മത്സരത്തിൽ താളം കണ്ടെത്താൻ വിഷമിച്ചിരുന്ന ജയിംസ് ആൻഡേഴ്സന്റെ ഉൗഴമായിരുന്നു പിന്നീട്. നന്നായി ബാറ്റുവീശിയിരുന്ന ശുഭ്മാൻഗില്ലിനെ ക്ലീൻബൗൾഡാക്കി മടക്കിയ ആൻഡേഴ്സൺ അതേ ഓവറിൽ നിലയുറപ്പിക്കും മുേമ്പ രഹാനെയും കുറ്റിതെറിപ്പിച്ചു മടക്കുകയായിരുന്നു. പിച്ചിന്‍റെ സ്വഭാവമറിഞ്ഞു ബൗൾ ചെയ്യുന്ന ഇംഗ്ലീഷ് ബൗളർമാരെ ഇന്ത്യ എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.