പുനെ: ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചതോടെ കലാശപ്പോരാട്ടമായി മാറിയ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. 48.2 ഓവറിൽ മുഴുവൻ വിക്കറ്റുകളും നഷ്ടപ്പെടുത്തി 329 റൺസാണ് ഇന്ത്യ കുറിച്ചത്. ശിഖർ ധവാൻ (67), ഋഷഭ് പന്ത് (78), ഹാർദിക് പാണ്ഡ്യ (64) എന്നിവരുടെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോറുയർത്തിയത്.
ആദ്യ വിക്കറ്റിൽ 37 റൺസെടുത്ത രോഹിത് ശർമയും ശിഖർ ധവാനും വിക്കറ്റ് നഷ്ടപ്പെടാതെ സ്കോർ 103 റൺസിലെത്തിച്ചിരുന്നു. എന്നാൽ തുടർന്ന് ഇരുവരെയും മടക്കി ആദിൽ റഷീദ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. തൊട്ടുപിന്നാലെയെത്തിയ വിരാട് കോഹ്ലി (7) മുഈൻ അലിയുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. അധികം വൈകാതെ ഫോമിലേക്ക് തിരിച്ചെത്തിയ കെ.എൽ രാഹുലും (7) മടങ്ങിയതോടെ ഇന്ത്യ തകരുമെന്ന് തോന്നിച്ചെങ്കിലും ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് സഖ്യം ഇന്ത്യയെ എടുത്തുയർത്തുകയായിരുന്നു.
അതിവേഗത്തിൽ സ്കോർ ബോർഡ് ചലിപ്പിച്ച പാണ്ഡ്യയുടേയും പന്തിന്‍റെയും ബാറ്റിൽ നിന്നും അഞ്ച് വീതം ബൗണ്ടറികളും നാല് വീതം സിക്സറുകളും പറന്നു. ക്രുനാൽ പാണ്ഡ്യ (25), ഷർദുൽ ഠാക്കൂർ (30) എന്നിവർ കുറിച്ച സ്കോറുകളാണ് ഇന്ത്യയെ 300 കടത്തിയത്. വാലറ്റക്കാരായ ഭുവനേശ്വർ കുമാർ (3), പ്രസിദ് കൃഷ്ണ (0), ടി നടരാജൻ (0) എന്നിവർ അേമ്പ പരാജയമായത് ഇന്ത്യക്ക് വിനയായി.
India vs England, 3rd ODഇംഗ്ലണ്ടിനായി മാർക് വുഡ് മൂന്നും ആദിൽ റഷീദ് രണ്ടുവിക്കറ്റും വീഴ്ത്തി. മികച്ച ബാറ്റിങ് നിരയുള്ള ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ബൗളർമാർ കരുതിവെച്ചത് എന്താണെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.