ഓവൽ: ടെസ്റ്റ് ക്രിക്കറ്റാണെന്ന് കരുതി മുട്ടി മുടിപ്പിക്കലല്ല അടിച്ചുപരത്തലാണ് ഇംഗ്ലണ്ടിെൻറ പേസ് യന്ത്രങ്ങൾക്കെതിരായ മികച്ച തന്ത്രെമന്ന് ശാർദൂൽ ഠാകുർ തെളിയിച്ചു. തുടക്കത്തിലെ വൻ തകർച്ചക്കുശേഷം ഇന്ത്യയെ നാണക്കേടിൽനിന്ന് രക്ഷിച്ചത് ഏഴാം നമ്പറിൽ ശാർദൂൽ കാഴ്ചവെച്ച തട്ടുപൊളിപ്പൻ ഇന്നിങ്സ്. നാലാം ടെസ്റ്റിൽ ആദ്യദിനംതന്നെ ഇന്ത്യ 191 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനും തുടക്കത്തിൽ തിരിച്ചടിയേറ്റു. ആറു റൺസിനിടെ ഇംഗ്ലീഷ് ഓപ്പണർമാരെ ജസ്പ്രീത് ബുംറയാണ് കരയ്ക്കുകയറ്റിയത്. ഉജ്ജ്വല ഫോമിലുള്ള ജോ റൂട്ടിനെ (21) ഉമേഷ് യാദവ് ക്ലീൻ ബൗൾഡാക്കി. സ്കോർ: ഇന്ത്യ 191. ഇംഗ്ലണ്ട് മൂന്നിന് 53.
ഇന്ത്യൻ ഇന്നിങ്സിൽ ഒേര സ്കോറിലാണ് ഓപണർമാർ വീണത്. 105 റൺസിനുള്ളിൽ അഞ്ച് വിക്കറ്റും പോയി. മധ്യനിരയിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രം പൊരുതി നോക്കി. ഓവൽ മൈതാനിയിൽ ടോസ് കിട്ടിയ ക്യാപ്റ്റൻ ജോ റൂട്ട് ബൗൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ കണക്കുകൂട്ടിയതൊക്കെയും ഇംഗ്ലീഷ് ബൗളർമാർക്കു മുന്നിൽ തളികയിലെന്ന പോലെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ വെച്ചുനീട്ടിയത്. ഓപണിങ് ജോടികളായ രോഹിത് ശർമയും ലോകേഷ് രാഹുലും സ്കോർ ബോർഡിൽ 28 റൺസുള്ളപ്പോൾ മടങ്ങി.
ഒലി റോബിൻസൻെറ പന്തിൽ ആശങ്കയോടെ ബാറ്റു െവച്ച രോഹിതിനെ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ പിടിക്കുമ്പോൾ രോഹിതിൻെറ സംഭാവന വെറും 11 റൺസായിരുന്നു. ചേതേശ്വർ പുജാരയും രാഹുലും കൂടി മുട്ടിമുട്ടി റണ്ണെടുക്കാതെ അഞ്ചോവർ തള്ളിനീക്കുന്നതിനിടയിൽ അതേ സ്കോറിൽ രാഹുൽ റോബിൻസൻെറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 44 പന്തിൽ വെറും 17 റൺസാണ് രാഹുൽ ഒപ്പിച്ചെടുത്തത്. 31 പന്തിൽ തട്ടിമുട്ടി നാല് റൺസെടുത്ത പുജാരയെ ജയിംസ് ആൻഡേഴ്സൻ കീപ്പറുടെ കൈയിൽ എത്തിച്ചു. നാലാം നമ്പറിൽ അജിൻക്യ രഹാനെക്കു പകരം രവീന്ദ്ര ജദേജയെ ഇറക്കിയ കോഹ്ലിയുടെ പരീക്ഷണവും പാളി. 34 പന്തിൽ ഇഴഞ്ഞ ജദേജ 10 റൺസെടുത്ത് ക്രിസ് വോക്സിന് കീഴടങ്ങി.
മറുവശത്ത് അപ്പോഴും ഉറച്ചുനിന്ന കോഹ്ലി 96 പന്തിൽ 50 റൺസെടുത്ത ഉടൻ റോബിൻസന് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. ബെയർസ്റ്റോവിന് ക്യാച്ച്. രഹാനെ 14 റണ്ണിൽ മടങ്ങി. ഋഷഭ് പന്ത് പതിവുപോലെ സ്ഥലം കാലിയാക്കി. പിന്നീടായിരുന്നു ശാർദൂൽ ഠാകുറിൻെറ അടിച്ചുപൊളി. ഇംഗ്ലീഷ് ബൗളിങ്ങിൻെറ മൂർച്ചക്കു മുന്നിൽ പരുങ്ങാതെ ശാർദൂൽ ട്വൻറി20 മൂഡിലായിരുന്നു. മൂന്ന് സിക്സറും ഏഴ് ബൗണ്ടറിയുമടക്കം 36 പന്തിൽ 57 റൺസ്. ഇന്നിങ്സിലെ ടോപ് സ്കോററായി ശാർദൂൽ വോക്സിൻെറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായ ഉടൻ 191 റൺസിൽ ഇന്ത്യൻ ഇന്നിങ്സിന് തിരശ്ശീലയും വീണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.