ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 329 റൺസിന് പുറത്തായി. പിച്ച് വിലയിരുത്തുേമ്പാൾ തരക്കേടില്ലാത്ത സ്കോറായി പരിഗണിക്കാമെങ്കിലും ഇന്ത്യയെ രണ്ടാം ദിനം വേഗത്തിൽ പുറത്തക്കുകയെന്ന ഇംഗ്ലീഷ് പ്ലാൻ വിജയിച്ചു.
മികച്ച പങ്കാളികളെ ലഭിക്കാതിരുന്ന ഋഷഭ് പന്ത് 58 റൺസുമായി പുറത്താകാതെ നിന്നു. ഏഴ് ബൗണ്ടറികളും മൂന്ന് സിക്സും ഉൾപെടുന്നതാണ് പന്തിന്‍റെ ഇന്നിങ്സ്. വാലറ്റക്കാർ പൊരുതിനോക്കാൻ പോലും തയാറാകാതിരുന്നതാണ് ഇന്ത്യൻ സ്കോർ 350 റൺസ് കടക്കാതിരിക്കാൻ കാരണം. ഇംഗ്ലണ്ടിനായി മുഈൻ അലി നാലു വിക്കറ്റും ഒലി സ്റ്റോൺ മൂന്ന് വിക്കറ്റും വീഴ്ത്തി.
രോഹിത് ശർമ (161), അജിൻക്യ രഹാനെ (67) എന്നിവരുടെ ബാറ്റിങ് മികവിൽ ഒന്നാം ദിനം ഇന്ത്യ ആറിന് 300 റൺസെന്ന നിലയിലെത്തിയിരുന്നു. എന്നാൽ അക്സർ പേട്ടൽ (5), ഇശാന്ത് ശർമ (0), കുൽദീപ് യാദവ് (0), മുഹമ്മദ് സിറാജ് (4) എന്നിവർ 29 റൺസ് കൂടി ചേർക്കുന്നതിനിടെ പവലിയനിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.