ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. കർണാടക പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണ, ട്വന്‍റി 20 പരമ്പരയിലെ അരേങ്ങറ്റം ഗംഭീരമാക്കിയ മുംബൈ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്, മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യ, യോർക്കർ സ്പെഷലിസ്റ്റ് ടി. നടരാജൻ എന്നിവർ ഉൾപ്പെടെ 18 പേരുമായാണ് ഇന്ത്യൻ ടീം പ്രഖ്യാപിച്ചത്. മാർച്ച് 23 മുതൽ പുണെയിലാണ് മൂന്നു മത്സരങ്ങളും അരങ്ങേറിയത്.
ആസ്ട്രേലിയൻ പര്യടനത്തിലൂടെ മൂന്ന് ഫോർമാറ്റിലും അരങ്ങേറി തിളങ്ങിയ നടരാജന്, ഫിറ്റ്നസ് ടെസ്റ്റ് വെല്ലുവിളിയായതിെന തുടർന്ന് ഇംഗ്ലണ്ടിനെതിരായ ട്വൻറി20 നഷ്ടമായിരുന്നു. യോയോ ടെസ്റ്റ് കടന്നാണ് നടരാജ് ടീമിലേക്ക് തിരികെയെത്തുന്നത്. പ്രസിദ്ധ്, ക്രുണാൽ, സൂര്യകുമാർ എന്നിവരുടെ അരങ്ങേറ്റ പരമ്പര കൂടിയാകും ഇത്.
ടീം ഇന്ത്യ
വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ക്രുണാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ടി. നടരാജൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഷർദുൽ ഠാകുർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.