അരങ്ങേറ്റം ഉജ്ജ്വലമാക്കി ആകാശ്; റാഞ്ചിയിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്, അഞ്ച് വിക്കറ്റ് നഷ്ടം

റാഞ്ചി: ഇന്ത്യൻ ടീമിലെ അരങ്ങേറ്റം ഫാസ്റ്റ് ബൗളർ ആകാശ് ദീപ് ആഘോഷമാക്കിയപ്പോൾ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ചിന് 112 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റെടുത്ത ആകാശ് ദീപിന്റെ ബൗളിങ്ങാണ് ഇംഗ്ലീഷ് മുൻനിരയെ തകർത്തത്.

ബെൻ ഡക്കറ്റിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചാണ് ആകാശ് ദീപ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. സ്കോർ 47ൽ നിൽക്കെയായിരുന്നു ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീടെത്തിയ ഒലി പോപ്പിനെ നിലയുറപ്പിക്കാൻ പോലും ആകാശ് ദീപ് സമ്മതിച്ചില്ല. ഒമ്പതാം ഓവറിലെ നാലാം പന്തിൽ ഒലി പോപ്പിനെ കൂടി മടക്കി ഇംഗ്ലണ്ടിന് ആകാശ് ദീപ് കനത്ത പ്ര​ഹരമേൽപ്പിച്ചു.

42 പന്തിൽ 42 റൺസെടുത്ത ഓപ്പണർ സാക്ക് ക്രൗളിയെ കൂടി വിക്കറ്റിന് മുന്നിൽ ആകാശ് ദീപ് കുടുക്കിയതോടെ ഇംഗ്ലണ്ട് ശരിക്കും വിയർത്തു. പിന്നീട് സ്പിന്നർമാരുടെ ഊഴമായിരുന്നു. ജോൺ ബെയർസ്റ്റോവിനെ അശ്വിനും ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ ജഡേജയും മടക്കി.

അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര​യി​ൽ 2-1ന് ​മു​ന്നി​ലാ​ണ് ആ​തി​ഥേ​യ​രി​പ്പോ​ൾ. ആ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഇ​റ​ങ്ങു​ന്ന രോ​ഹി​ത് ശ​ർ​മ​ക്കും സം​ഘ​ത്തി​നും നാ​ലാം ടെ​സ്റ്റു​കൂ​ടി ജ​യി​ക്കാ​നാ​യാ​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. ആ​ദ്യ ടെ​സ്റ്റി​ൽ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ​ൻ ടീ​മി​നെ​യ​ല്ല പി​ന്നെ ക​ണ്ട​ത്. ബാ​സ്ബാ​ൾ ശൈ​ലി​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ടാ​വ​ട്ടെ പി​ന്നെ പി​റ​കോ​ട്ടു​പോ‍യി. നാ​ലാം ടെ​സ്റ്റ് ജ​യി​ച്ച് ഒ​പ്പ​മെ​ത്തു​ക​യാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ ല​ക്ഷ്യം. സ്വ​ന്തം മ​ണ്ണി​ൽ തു​ട​ർ​ച്ച​യാ​യ 17ാം പ​ര​മ്പ​ര ജ​യ​ത്തി​നാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

Tags:    
News Summary - India VS England Test Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.