ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​നി​ടെ

ന്യൂ​യോ​ർ​ക്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആകാംക്ഷകൾ കടന്ന് ഇന്ത്യയിലെ കായികപ്രേമികൾ വീണ്ടും ട്വന്റി20 ലോകകപ്പ് ആവേശത്തിലേക്ക്. പാർട്ടികളുടെയും മുന്നണികളുടെയും ലക്ഷ്യം 300ഉം 400ഉം ഒക്കെയായിരുന്നെങ്കിൽ ഇവിടെ 200ഓ 250ഓ മതി. കുട്ടിക്രിക്കറ്റിൽ രണ്ടാം കിരീടം കൊതിക്കുന്ന ഇന്ത്യ ബുധനാഴ്ച ആദ്യ മത്സരത്തിൽ അയർലൻഡിനെ നേരിടും. രോഹിത് ശർമയെയും സംഘത്തെയും സംബന്ധിച്ച് ഐറിഷ് പട അത്ര വലിയ എതിരാളികൾ അല്ലെങ്കിലും അപകടകാരികളായ ഒരുപറ്റം താരങ്ങൾ ഉൾപ്പെട്ട പോൾ സ്റ്റിർലിങ് സ്ക്വാഡിനെ എഴുതിത്തള്ളാൻ വയ്യ. പാകിസ്താൻ, കാനഡ, യു.എസ് ടീമുകൾക്കൂടി ഉൾപ്പെട്ട ഗ്രൂപ് എയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ കടക്കാൻ മികച്ച ജയം തന്നെ ലക്ഷ്യമിടുന്നുണ്ട് ഇന്ത്യ. നാസോ കൗണ്ടി ഗ്രൗണ്ടിൽ ഇന്ത്യൻ സമയം രാത്രി എട്ട് മുതലാണ് മത്സരം.ഏ​ക​ദി​ന ലോ​ക​ക​പ്പ് കൈ​യ​ക​ലെ ന​ഷ്ട​പ്പെ​ട്ട​തി​ന്റെ ക്ഷീ​ണം തീ​ർ​ക്കാ​ൻ ട്വ​ന്റി20 കി​രീ​ടം പി​ടി​ച്ച​ട​ക്കേ​ണ്ട​തു​ണ്ട് രോ​ഹി​തി​ന്. നാ​യ​ക​നെ​യും സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി‍യെ​യും സം​ബ​ന്ധി​ച്ച് ഇ​ത് അ​വ​സാ​ന ലോ​ക​ക​പ്പാ​വാ​നാ​ണ് സാ​ധ്യ​ത. 2007ൽ ​ഇ​ന്ത്യ ആ​ദ്യ​മാ​യി ജേ​താ​ക്ക​ളാ​വു​മ്പോ​ൾ ടീ​മി​ലു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് രോ​ഹി​ത്. ഏ​ക​ദി​ന​ത്തി​ലെ​യും ട്വ​ന്റി20​യി​ലെ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ​ർ​മാ​രി​ലൊ​രാ​ളാ​യ കോ​ഹ്‌​ലി​ക്ക് പ​ക്ഷേ ഈ ​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടാ​ൻ ഇ​നി​യും ഭാ​ഗ്യ​മു​ണ്ടാ​യി​ട്ടി​ല്ല. ര​വീ​ന്ദ്ര ജ​ദേ​ജ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ​ക്കും ഈ ​സ്വ​പ്നം അ​ക​ല​ത്തി​ൽ​ത​ന്നെ തു​ട​രു​ക​യാ​ണ്.

ഓ​പ​ണ​റാ​വു​മോ കോ​ഹ്‌​ലി?

മൂ​ന്ന് ദി​വ​സം മു​മ്പ് ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ 60 റ​ൺ​സി​ന് തോ​ൽ​പി​ച്ച് ത​യാ​റെ​ടു​പ്പ് ഗം​ഭീ​ര​മാ​ക്കി​യി​ട്ടു​ണ്ട് ഇ​ന്ത്യ. സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ കോ​ഹ്‌​ലി ക​ളി​ച്ചി​രു​ന്നി​ല്ല. രോ​ഹി​തി​നൊ​പ്പം ഓ​പ​ൺ ചെ​യ്ത മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ പ​ക്ഷേ തീ​ർ​ത്തും നി​രാ​ശ​പ്പെ​ടു​ത്തി. ട്വ​ന്റി20​യു​ടെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ൾ റൗ​ണ്ട​ർ​മാ​രാ​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, ര​വീ​ന്ദ്ര ജ​ദേ​ജ, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​ർ​ക്ക് ഒ​രു​മി​ച്ച് അ​വ​സ​രം ന​ൽ​കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ ഓ​പ​ണി​ങ് ബാ​റ്റ​ർ യ​ശ​സ്വി ജ​യ്സ്വാ​ൾ പു​റ​ത്തി​രി​ക്കേ​ണ്ടി വ​രും. ഇ​ത് ഓ​പ​ണ​റു​ടെ ചു​മ​ത​ല കോ​ഹ്‌​ലി​യി​ലെ​ത്തി​ക്കും. ഐ.​പി.​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നാ​യി ഇ​ന്നി​ങ്സ് ഓ​പ​ൺ ചെ​യ്ത് ഇ​ക്കു​റി 700ല​ധി​കം റ​ൺ​സാ​ണ് കോ​ഹ്‌​ലി നേ​ടി​യ​ത്. വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്ത്, സൂ​ര്യ​കു​മാ​ർ യാ​ദ​വ് എ​ന്നി​വ​രാ​യി​രി​ക്കും മ​റ്റു സ്പെ​ഷ​ലി​സ്റ്റ് ബാ​റ്റ​ർ​മാ​ർ. ജ​സ്പ്രീ​ത് ബും​റ​യും അ​ർ​ഷ്ദീ​പ് സി​ങ്ങും പേ​സ് ബൗ​ളി​ങ്ങും ന​യി​ക്കും. സ്പെ​ഷ​ലി​സ്റ്റ് സ്പി​ന്ന​റാ​യി കു​ൽ​ദീ​പ് യാ​ദ​വും എ​ത്തി​യേ​ക്കും.

കോ​ഹ്‌​ലി പ​രി​ശീ​ല​ന​ത്തി​ൽ

അ​ട്ടി​മ​റി വീ​ര​ന്മാ​ർ

ട്വ​ന്റി20​യി​ൽ ഏ​ഴും ഏ​ക​ദി​ന​ത്തി​ൽ മൂ​ന്നും പ്രാ​വ​ശ്യ​മാ​ണ് ഇ​ന്ത്യ​യും അ​യ​ർ​ല​ൻ​ഡും ഇ​തു​വ​രെ ഏ​റ്റു​മു​ട്ടി​യ​ത്. പ​ത്തി​ലും ഇ​ന്ത്യ​ക്കാ​യി​രു​ന്നു ജ​യം. എ​ന്നാ​ൽ, ഏ​ക​ദി​ന​ത്തി​ലും ട്വ​ന്റി20​യി​ലും ഇം​ഗ്ല​ണ്ട്, പാ​കി​സ്താ​ൻ, വെ​സ്റ്റി​ൻ​ഡീ​സ് തു​ട​ങ്ങി​യ വ​മ്പ​ന്മാ​രെ അ​ട്ടി​മ​റി​ച്ച ച​രി​ത്ര​മു​ണ്ട് ഐ​റി​ഷ് സം​ഘ​ത്തി​ന്. ഓ​പ​ണ​ർ കൂ​ടി​യാ​യ ക്യാ​പ്റ്റ​ൻ സ്റ്റി​ർ​ലി​ങ് നേ​തൃ​ത്വം ന​ൽ​കു​ന്ന ബാ​റ്റി​ങ് നി​ര​യി​ൽ ആ​ൻ​ഡി ബാ​ൽ​ബി​ർ​നി, ലോ​ർ​ക​ൻ ട​ക്ക​ർ, ഹാ​രി ടെ​ക്റ്റ​ർ തു​ട​ങ്ങി​യ ക​രു​ത്ത​രു​ണ്ട്. ലോ​കോ​ത്ത​ര പേ​സ​ർ​മാ​രാ​യ ജോ​ഷ് ലി​റ്റി​ൽ, ക്രെ​യ്ഗ് യ​ങ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​വും അ​യ​ർ​ല​ൻ​ഡി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.

ടീം ​ഇ​വ​രി​ൽ​നി​ന്ന്

ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), വി​രാ​ട് കോ​ഹ്‌​ലി, ഋ​ഷ​ഭ് പ​ന്ത്, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, ര​വീ​ന്ദ്ര ജ​ദേ​ജ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, അ​ർ​ഷ്ദീ​പ് സി​ങ്, മു​ഹ​മ്മ​ദ് സി​റാ​ജ്, യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, സ​ഞ്ജു സാം​സ​ൺ. യു​സ്വേ​ന്ദ്ര ചാ​ഹ​ൽ.

അ​യ​ർ​ല​ൻ​ഡ്: പോ​ൾ സ്റ്റി​ർ​ലി​ങ് (ക്യാ​പ്റ്റ​ൻ), മാ​ർ​ക്ക് അ​ഡ​യ​ർ, റോ​സ് അ​ഡ​യ​ർ, ആ​ൻ​ഡി ബാ​ൽ​ബി​ർ​നി, ക​ർ​ട്ടി​സ് കാം​ഫ​ർ, ഗാ​രെ​ത് ഡെ​ലാ​നി, ജോ​ർ​ജ് ഡോ​ക്രെ​ൽ, ഗ്ര​ഹാം ഹ്യൂം, ​ജോ​ഷ് ലി​റ്റി​ൽ, ബാ​രി മ​ക്കാ​ർ​ത്തി, നീ​ൽ റോ​ക്ക്, ഹാ​രി ടെ​ക്റ്റ​ർ, ലോ​ർ​ക​ൻ ട​ക്ക​ർ, ബെ​ൻ വൈ​റ്റ്, ക്രെ​യ്ഗ് യ​ങ്.

Tags:    
News Summary - India vs Ireland match in Twenty20 World Cup today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.