ജയ്പുർ: ലോകകപ്പിൽ അഡ്രസുണ്ടാക്കാനാവാതെ മടങ്ങിയതിനു പിന്നാലെ മാനം കാക്കാനായി സ്വന്തം മണ്ണിൽ ട്വന്‍റി20 േപാരാട്ടത്തിനിറങ്ങിയ ഇന്ത്യക്കെതിരെ കിവികൾക്ക് മികച്ച സ്കോർ.
ജയ്പുർ ട്വന്‍റി20 മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു.
ഒാപണർ മാർട്ടിൻ ഗപ്ടിലിന്റെയും(42 പന്തിൽ 70), മാർക്ക് ഷാപ്മാന്റെയും (50 പന്തിൽ 63) മികവിലാണ് കിവികൾ പൊരുതാവുന്ന സ്കോറിലെത്തിയത്. ഇരുവരുമല്ലാതെ കിവി നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. ഡാരിൽ മിച്ചൽ(0), ഗ്ലൻ ഫിലിപ്(0), റാചിൻ രവീന്ദ്ര(7) എന്നിവരെല്ലാം രണ്ടക്കം കാണാതെ പുറത്തായപ്പോൾ, മിച്ചൽ സാറ്റ്നറും(4), ടീം സൗത്തിയും(0) പുറത്താകാതെ നിന്നു. കെയിൻ വില്ല്യംസണ് വിശ്രമം അനുവദിച്ചപ്പോൾ ടീം സൗത്തിയാണ് കിവികളെ നയിക്കുന്നത്.
ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ആർ അശ്വിനും രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ് ദീപക് ചഹർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.