വെള്ളിയാഴ്ച ശരിക്കും നഷ്ടത്തിന്റെ ദിവസമായിരുന്നു ടീം ഇന്ത്യക്ക്. റാഞ്ചി മൈതാനത്ത് മുൻ നായകൻ എം.എസ് ധോണി കളി കാണാനെത്തിയിട്ടും 21 റൺസിന് ആതിഥേയർ തോറ്റു. ആദ്യം ബാറ്റു ചെയ്ത് ഡാരിൽ മിച്ചലും ഡെവൺ കോൺവേയും നേടിയ അർധ സെഞ്ച്വറികളായിരുന്നു കളി നിർണയിച്ചത്. മറുവശത്ത്, വാഷിങ്ടൺ സുന്ദർ മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ലഖ്നോയിൽ രണ്ടാം ട്വന്റി20യിൽ പക്ഷേ, പുതുനിരക്ക് കൂടുതൽ ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടൽ.
ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർക്കൊപ്പം അവസരമുറപ്പിക്കാൻ രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, ശിവം മാവി, ഉംറാൻ മാലിക് എന്നിവരുമുണ്ട്.
യുസ്വേന്ദ്ര ചഹലിനു പകരമായിരുന്നു കഴിഞ്ഞ തവണ കുൽദീപ് യാദവ് എത്തിയത്. താരം ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. നാല് ഓവറിൽ വഴങ്ങിയത് 20 റൺസും. കുൽദീപിനു പകരം ചഹൽ തിരിച്ചെത്താൻ സാധ്യത കുറവാണ്. എന്നാൽ, പേസർമാരായ അർഷ്ദീപ് സിങ്, ഉംറാൻ മാലിക് എന്നിവർ നന്നായി തല്ലുകൊണ്ടു. ഇരുവരിൽ ഒരാളെ പുറത്തിരുത്തി ചഹലിന് അവസരം നൽകുമോയെന്നാണ് കാത്തിരുന്ന് കാണാനുള്ളത്.
ന്യൂസിലൻഡിനെതിരെ മൂന്നു മത്സരങ്ങളടങ്ങിയതാണ് പരമ്പര. ആദ്യ കളി ജയിച്ച കിവികൾ 1-0ന് മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.