മുംബൈ: ടീമിൽ ഇനിയെത്ര കാലമെന്നറിയാതെ നാളുകളെണ്ണിക്കഴിയുന്ന നായകൻ, പുറത്തേക്കു വഴി തുറന്ന് കാത്തിരിക്കുന്ന വെറ്ററൻ പേസർ, 10 ടെസ്റ്റ് തികച്ച് കളിച്ചവർ മൂന്നിൽ കൂടുതലില്ലാത്ത ടീം.... ന്യൂസിലൻഡിനെതിരെ ടെസ്റ്റ് പരമ്പരക്ക് കാൺപൂരിലെ ഗ്രീൻ പാർക് മൈതാനത്ത് തുടക്കമാകുേമ്പാൾ ഇന്ത്യൻ ഇലവനെ തുറിച്ചുനോക്കി ആധികളേറെ.
ഓപണിങ് ജോഡികളായ രോഹിതും കെ.എൽ. രാഹുലും മാത്രമല്ല, വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിങ്ങനെ മുൻനിരയിൽ പലരും പുറത്തിരിക്കുന്ന ടീമാണ് കരുത്തരായ ന്യൂസിലൻഡിനെതിരെ ജയം തേടി ഇറങ്ങുന്നത്. ശ്രേയസ് അയ്യർ ടെസ്റ്റിൽ അരങ്ങേറുന്നുവെന്നതാണ് പ്രധാന സവിശേഷത. കോഹ്ലിയും രോഹിത്തും വിശ്രമത്തിലുള്ള ടീമിനെ നയിക്കുന്നത് അജിങ്ക്യ രഹാനെ.
താരം പോലും ഫോം കണ്ടെത്താനാവാതെ പുറത്താകലിെൻറ വക്കിലാണ്. ബൗളിങ് നിരയെ നയിച്ച് ഇടമുറപ്പിച്ച ഇശാന്ത് ശർമയും സമാന പ്രതിസന്ധിക്കു നടുവിൽ. നൂറിലേറെ ടെസ്റ്റുകളിൽ 300 ലേറെ വിക്കറ്റുമായി ഇശാന്ത് ഒരുകാലത്ത് ഇന്ത്യയുടെ വജ്രായുധമായിരുന്നുവെങ്കിൽ ഇപ്പോൾ എല്ലാം നേരെ മറിച്ചാണ്.
ഇത്തവണ ന്യൂസിലൻഡിനെതിരെ ജയിക്കാനായില്ലെങ്കിൽ ഇരുവരും അതിവേഗം പുറത്താകുമെന്നുറപ്പ്. ഇന്ത്യൻ ബൗളിങ്ങിന് മൂർച്ച നൽകാൻ ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ് തുടങ്ങിയവരിലാണ് ക്യാപ്റ്റെൻറ പ്രതീക്ഷകളത്രയും. ബാറ്റിങ്ങിൽ രഹാനെ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, ശ്രേയസ് അയ്യർ എന്നിവരും മികവു കാട്ടണം.
മറുവശത്ത് ഏറ്റവും മികച്ച ടീമുമായി ട്വൻറി20 പരാജയം മായ്ച്ചുകളയാനുള്ള ഒരുക്കത്തിലാണ് നിലവിലെ ടെസ്റ്റ് ലോക ചാമ്പ്യന്മാരായ കിവികൾ. കെയിൻ വില്യംസൺ നയിക്കുന്ന ടീമിന് ഏതുനിരയിലും മികച്ച പ്രകടനവുമായി മുന്നിൽനിൽക്കാൻ പ്രഗല്ഭരുണ്ടെന്നതാണ് മികവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.