ആന്റിഗ്വ: വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്‍റി20യിൽ ഇന്ത്യക്ക് 179 റൺസ് വിജയലക്ഷ്യം. വിൻഡീസ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു.
ഷിമ്രോൺ ഹെറ്റ്‌മെയറിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് ആതിഥേയരെ മികച്ച സ്കോറിലെത്തിച്ചത്. 39 പന്തിൽ നാലു സിക്സും മൂന്നു ഫോറുമടക്കം 61 റൺസെടുത്താണ് താരം പുറത്തായത്. ഷായ് ഹോപ് 29 പന്തിൽ 45 റൺസെടുത്തു.
കൈൽ മേയേഴ്‌സ് (ഏഴു പന്തിൽ 17), ബ്രാൻഡൻ കിങ് (16 പന്തിൽ 18), ഷായ് ഹോപ് (29 പന്തിൽ 45), നിക്കോളാസ് പൂരൻ (മൂന്നു പന്തിൽ ഒന്ന്), റോവ്‌മാൻ പവൽ (മൂന്നു പന്തിൽ ഒന്ന്), റൊമാരിയോ ഷെപ്പേർഡ് (ആറു പന്തിൽ ഒമ്പത്), ജാസൻ ഹോൾഡർ (നാലു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ഒഡിയൻ സ്മിത്ത് (12 പന്തിൽ 15), അകീൽ ഹുസൈൻ (രണ്ടു പന്തിൽ അഞ്ച്) എന്നിവർ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ടു വിക്കറ്റും അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ട്വന്‍റി20 കളിച്ച ടീമിനെ തന്നെയാണ് ഇന്ത്യ കളത്തിലിറക്കിയത്. മൂന്നു മാറ്റങ്ങളുമായാണ് വിൻഡീസ് കളിക്കാനിറങ്ങിയത്.
ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര 2-2ന് ഒപ്പം പിടിക്കാനാകും. കൈവിട്ടാൽ പരമ്പര വിൻഡീസിനു സ്വന്തം.
ടീം ഇന്ത്യ: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, തിലക് വർമ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, യുസ്‌വേന്ദ്ര ചാഹൽ.
വെസ്റ്റ് ഇൻഡീസ്: റോവ്‌മാൻ പവൽ (ക്യാപ്റ്റൻ), കൈൽ മേയേഴ്‌സ്, ഷിമ്രോൺ ഹെറ്റ്‌മെയർ, നിക്കോളാസ് പൂരൻ, അകീൽ ഹുസൈൻ, ഷായ് ഹോപ്, ബ്രാൻഡൻ കിങ്, ഒബെദ് മക്കോയ്, റൊമാരിയോ ഷെപ്പേർഡ്, ഒഡിയൻ സ്മിത്ത്, ജാസൻ ഹോൾഡർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.