ജെമീമയുടെ അർധ സെഞ്ചറി പാഴായി; ഒന്നാം ട്വന്‍റി20യിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി

ചെന്നൈ: ടെസ്റ്റിലെ പത്ത് വിക്കറ്റ് ജയത്തിന്‍റെ ആത്മവിശ്വാസവുമായെത്തിയ ഇന്ത്യൻ വനിതകൾക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്‍റി20യിൽ 12 റൺസിന്‍റെ പരാജയം. 190 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ ഇന്നിങ്സ് 177ൽ അവസാനിച്ചു. അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ജെമീമ റോഡ്രിഗസാണ് (53*) ഇന്ത്യയുടെ ടോപ് സ്കോറർ. സ്കോർ: ദക്ഷിണാഫ്രിക്ക - 20 ഓവറിൽ 4ന് 189. ഇന്ത്യ - 20 ഓവറിൽ 4ന് 177. മൂന്ന് മത്സരങ്ങളടങ്ങി‍യ പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണർ തസ്മിൻ ബ്രിറ്റ്സ് (56 പന്തിൽ 81), മരിസൻ കാപ്പ് (33 പന്തിൽ 57) എന്നിവരുടെ അർധ സെഞ്ചറിയുടെ കരുത്തിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. ക്യാപ്റ്റൻ ലോറ വോൾവാർട് 33 റൺസ് നേടി. കോൾ ട്രയോൺ (12), നദിൻ ഡിക്ലാർക്ക് (1*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. ഇന്ത്യക്കായി പൂജ വസ്ത്രാർക്കർ മാത്രമാണ് മികച്ച ബോളിങ് പ്രകടനം പുറത്തെടുത്തത്. നാലോവറിൽ 23 റൺസ് മാത്രം വിട്ടുനൽകിയ പൂജ, രണ്ട് വിക്കറ്റും പിഴുതു. രാധ യാദവും രണ്ട് വിക്കറ്റ് നേടിയെങ്കിലും 40 റൺസ് വിട്ടുനൽകി. മലയാളി താരം ആശ ശോഭനക്ക് വിക്കറ്റ് നേടാനായില്ല.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും മധ്യ ഓവറുകളിൽ റൺറേറ്റ് താഴ്ന്നത് തിരിച്ചടിയായി. ആദ്യ വിക്കറ്റിൽ 5.2 ഓവറിൽ ഷഫാലി വർമയും ( പന്തിൽ 18) സ്മൃതി മന്ഥനയും (30 പന്തിൽ 46) ചേർന്ന് 56 റൺസാണ് നേടിയത്. മൂന്നാം നമ്പരിലിറങ്ങിയ ഹേമലത റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും (29 പന്തിൽ 35) ജെമീമയും ചേർന്ന് പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിന് 13 റൺസകലെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. 30 പന്തിൽ 53 റൺസുമായി ജമീമ പുറത്താകാതെനിന്നു. 

Tags:    
News Summary - India Women Lost by 12 runs in 1st T20I vs South Africa Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.