ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ല; ഐ.സി.സിയെ തീരുമാനമറിയിച്ചെന്ന് റിപ്പോർട്ട്

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന് റിപ്പോർട്ട്. ഐ.സി.സിയെ ബി.സി.സി.ഐ തീരുമാനമറിയിച്ചുവെന്നാണ് സൂചന. 2025ലാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് പാകിസ്താനിൽ നടക്കുക. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയായിരിക്കും ടൂർണമെന്റ് നടക്കുക.ഇ.എസ്.പി.എൻ ക്രിക്ക് ഇ​ൻഫോയുടെ റിപ്പോർട്ട് പ്രകാരം ടീമിനെ അയക്കേണ്ടെന്ന തീരുമാനം ബി.സി.സി.ഐ ഇന്ത്യൻ സർക്കാറിനേയും അറിയിച്ചിട്ടുണ്ട്.

എട്ട് ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നത്.ടൂർണമെന്റിൽ ഇന്ത്യ കളിക്കണമെങ്കിൽ ഹൈബ്രിഡ് മോഡൽ നടപ്പാക്കണമെന്നാണ് ബി.സി.സി.ഐയുടെ ആവശ്യം. ഇതുപ്രകാരം ഇന്ത്യ അവരുടെ മാച്ചുകൾ വ്യത്യസ്ത

വേദികളിലാവും കളിക്കുക. ടൂർണമെന്റിലെ മറ്റ് മത്സരങ്ങൾ പാകിസ്താനിൽ തന്നെ നടക്കും.

അതേസമയം, ഹൈബ്രിഡ് മോഡലെന്ന ആവശ്യം പി.സി.ബി ചെയർമാൻ മുഹ്സിൻ നഖ്‍വി തള്ളിയിട്ടുണ്ട്. ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താനുള്ള അഭ്യർഥന ബി.സി.സി.ഐയിൽ നിന്നും ലഭിക്കുകയാണെങ്കിൽ അക്കാര്യം പാകിസ്താൻ സർക്കാറുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

2023ൽ ഹൈബ്രിഡ് മോഡലിൽ നടന്ന ലോകകപ്പിൽ കളിക്കാനായി പാകിസ്താൻ ടീം ഇന്ത്യയിലേക്ക് യാത്ര ചെയ്ത കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ, യു.എ.ഇയിൽ ഇന്ത്യയുടെ മത്സരങ്ങൾ നടത്താനുള്ള സാധ്യതകളാണ് ഇപ്പോൾ പരിശോധിക്കുന്നത്.

Tags:    
News Summary - India won’t travel to Pakistan for ICC champions trophy 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.