ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരുടെ ടി-20യില്‍ നിന്നുമുള്ള വിരമിക്കല്‍ ടീമിനെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തി എന്ന് പറയുകയാണ് ബൗളിങ് കോച്ചായ പരാസ് മാംബ്രെ. ഈയിടെ അവസാനിച്ച ടി-20 ലോകകപ്പിന് ശേഷമാണ് മൂവരും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യ ലോകകപ്പ് ജേതക്കളായ ശേഷം വിരാട് കോഹ്‌ലിയാണ് വിരമിക്കല്‍ പ്രഖ്യാപനം ആദ്യം നടത്തിയത് അടുത്ത 24 മണിക്കൂറിനിടെ രോഹിത്തും ജഡേജയും വിരമിക്കുകയായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്കായി മൂവരും പാഡ് കെട്ടും. എന്നാല്‍ ഇവര്‍ മൂന്ന് പേരും വിരമിക്കലിനെ കുറിച്ചു ഒന്നും പറഞ്ഞില്ലായിരുന്നുവെന്ന് പറയുകയാണ് മാംബ്രെ. ടീമിലെ ആരും തന്നെ ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നും ഡ്രസിങ് റൂമില്‍ ഇതിനെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.
'മൂന്ന് പേരുടെയും വിരമിക്കല്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. നേരത്തെ എന്തെങ്കിലും സംഭാഷണങ്ങള്‍ ഇതേകുറിച്ച് ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ അത് പ്രതീക്ഷിക്കുമായിരുന്നു. എന്നാല്‍ ആരും ഇതിനെ കുറിച്ച് സംസാരിച്ചിരുന്നില്ല. കോച്ച് ദ്രാവിഡിനോട് പറഞ്ഞിട്ടുണ്ടൊ എന്നുള്ളത് വ്യത്യസ്തമായ കാര്യമാണ്. ഡ്രസിങ് റൂമില്‍ എന്തായാലും ഇതേപറ്റിയാരും പറഞ്ഞിട്ടില്ല, മാംബ്രെ പറഞ്ഞു.
അവര്‍ നല്ല സമയത്താണ് വരിമിച്ചതെന്നും വിരാട് ടി-20 ലോകകപ്പ് വിജയം ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും മാംബ്രെ പറയുന്നുണ്ട്.
' 12-13 വര്‍ഷം ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്നവരെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. അവരുടെ ഭാഗത്ത് നിന്നും ചിന്തിച്ചാല്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ ഇതിലും മികച്ച അവസരം ഇനിയുണ്ടാവില്ല. വിരാട് 2011 ലോകകപ്പ് വിജയിച്ച ടീമിന്റെ ഭാഗമായിരുന്നു അതിന് സേഷം ഇത്രയും നാള്‍ ഒരു ലോകകപ്പ നേടാന്‍ സാധിക്കാതെ മുന്നോട്ട് നീങ്ങുന്നത് വലിയ കാര്യമാണ്.
വിരാട് ലോകകപ്പ് നേടാനായി ഒരുപാട് പരിശ്രമിച്ചിരുന്നു. അത് നേടാന്‍ ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരുന്ന് അത് കിട്ടിയാല്‍ ഇനി ആ ഫോര്‍മാറ്റില്‍ ഒന്നും നേടാന്‍ ബാക്കിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നും,' മാബ്രെ കൂട്ടിച്ചേര്‍ത്തു.
താരങ്ങളുടെ പ്രായം കണക്കിലെടുത്താല്‍ ഏതെങ്കിലും ഒന്നൊ-രണ്ടൊ ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നതാണ് നല്ലത്. ലോകകപ്പ് വിജയത്തിന്റെ കൊടുമുടിയില്‍ തന്നെ ടി-20യില്‍ നിന്നും വിരമിച്ചത് മികച്ച തീരുമാനമാണൈന്നും ബൗളിങ് കോച്ച് പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.