ഇന്ത്യൻ ടീം കിറ്റ്​ സ്​പോൺസർഷിപ്പിന്​ പ്യൂമയും അഡിഡാസും

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീമി​െൻറ ജഴ്​സി സ്​പോൺസർഷിപ്പിനായി ലോകപ്രശസ്​ത സ്​പോർട്​സ്​ ഗുഡ്​സ്​ നിർമാതാക്കളായ പ്യൂമയും അഡിഡാസും രംഗത്ത്​. നിലവിലെ സ്​പോൺസർമാരായ 'നൈകി' കരാർ പുതുക്കാൻ വിസമ്മതിച്ചതോടെയാണ്​ ബി.സി.സി.​െഎ പുതിയ കിറ്റ്​ സ്​പോൺസർമാരെ തേടിയത്​. 2016-20 വർഷത്തേക്ക്​ 370 കോടി രൂപക്കാണ്​ നൈകി സ്​പോൺസർമാരായത്​.

പ്യൂമ ടെൻഡർ ഇൻവിറ്റേഷൻ സ്വീകരിച്ചതായി ബി.സി.സി.​െഎ ഉദ്യോഗസ്​ഥൻ അറിയിച്ചു. പിന്നാലെ, അഡിഡാസും രംഗത്തെത്തി. പ്യൂമ ഏതാനും വർഷമായി െഎ.പി.എല്ലി​െൻറ ഭാഗമാണ്​. മുൻ കരാറിനെക്കാൾ കുറഞ്ഞ തുകക്കാണ്​ ഇക്കുറി 'ബിഡ്​' ക്ഷണിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.