ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഹുസൈൻ അയ്യൂബ് വിടവാങ്ങി

പ്രിട്ടോറിയ: ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഹുസൈൻ അയ്യൂബ് വിടവാങ്ങി. 81 വയസ്സായിരുന്നു. രാജ്യം സംഭാവന ചെയ്ത ഏറ്റവും മികച്ച താരങ്ങളിലൊരാളായി വാഴ്ത്തപ്പെട്ടിട്ടും വെള്ളക്കാരായ ഭരണകൂടത്തിന്റെ കടുത്തവംശവെറിമൂലം ഒരിക്കൽ പോലും ദേശീയ ജഴ്സിയിൽ ഇറങ്ങിയിരുന്നില്ല.

വ്യക്തിഗതമായും ക്രിക്കറ്ററെന്ന നിലക്കും വെല്ലുവിളികളേറെ നേരിട്ടാണ് വിടവാങ്ങുന്നത്. വൃക്ക തകരാറിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. പേസറെന്നതിലുപരി ദക്ഷിണാഫ്രിക്കയിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ക്രിക്കറ്റ് പാഠങ്ങൾ പകർന്ന പരിശീലകനായും പ്രശസ്തനായി.

ദക്ഷിണാഫ്രിക്കൻ ടീം വീണ്ടും രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമായശേഷം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വികസന സമിതിയിൽ സുപ്രധാന പങ്കുവഹിച്ചു.

Tags:    
News Summary - Indian-origin South African cricketer Hussain Ayub passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.