ന്യൂഡൽഹി: അയർലൻഡിൽ കളിച്ച ഇന്ത്യൻ സംഘത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിനുവേണ്ടി നിലനിർത്തി. ജൂലൈ ഒന്നുമുതൽ അഞ്ചുവരെയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ട്വന്റി20 ഏഴിന് സതാംപ്റ്റണിൽ നടക്കും. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ് ലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ തുടങ്ങിയവർക്ക് വിശ്രമം ലഭിക്കുന്നതിനാണ് അയർലൻഡിനെതിരെ കളിച്ച സംഘത്തെതന്നെ ഇംഗ്ലണ്ടിലേക്കയക്കുന്നത്. തുടർന്നുള്ള മത്സരങ്ങൾക്കും ഏകദിന പരമ്പരക്കുമുള്ള ടീമിനെ പിന്നീട് തെരഞ്ഞെടുക്കും. അയർലൻഡിനെതിരെ ചൊവ്വാഴ്ച നടന്ന അവസാന കളിയിൽ നാല് റൺസിന് ജയിച്ചാണ് ഇന്ത്യ 2-0ന് പരമ്പര നേടിയത്. ദീപക് ഹൂഡയുടെ ശതകവും (104) സഞ്ജു സാംസണിന്റെ അർധശതകവും സന്ദർശകരെ 20 ഓവറിൽ 225ലെത്തിച്ചു. ട്വന്റി20യിൽ മൂന്നക്കം കടക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ഹൂഡ. ഹൂഡയും സഞ്ജുവും ചേർന്ന് കുറിച്ച 176 റൺസ് ഇന്ത്യയെ സംബന്ധിച്ച് ഏത് വിക്കറ്റിലെയും വലിയ കൂട്ടുകെട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.