ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളായ സൺറൈസേഴ്സ് ഹൈദരാബാദിനും ഡൽഹി കാപിറ്റൽസിനും തിരിച്ചടി. ഹൈദരാബാദിെൻറ പേസർ ഭുവനേശ്വർ കുമാറും ഡൽഹിയുടെ വെറ്ററൻ സ്പിന്നർ അമിത് മിശ്രയും പരിക്കേറ്റ് ടൂർണമെൻറിൽ നിന്നും പുറത്തായി.
ഒക്ടോബർ രണ്ടിന് ദുബൈയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടെയാണ് ഭുവിക്ക് പരിക്കേറ്റത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഭുവി കളിച്ചിരുന്നില്ല.
ഇതോടെ താരതമ്യേനെ അനുഭവസമ്പത്ത് കുറഞ്ഞ പേസ് നിരയുമായി സീസണിലെ ബാക്കി മത്സരങ്ങൾ കളിക്കേണ്ട ഗതികേടിലാണ് ഹൈദരാബാദ്.
സന്ദീപ് ശർമ, ടി. നടരാജൻ, സിദ്ധാർഥ് കൗൾ എന്നിവരാണ് ഹൈദരാബാദിെൻറ പേസർമാർ. ആദ്യ രണ്ട് മത്സരങ്ങളിൽ വിക്കറ്റൊന്നും നേടാൻ സാധിക്കാതിരുന്ന ഭുവി ഡൽഹിക്കെതിരെ രണ്ടും ചെന്നൈക്കെതിരെ ഒരു വിക്കറ്റും വിഴ്ത്തിയിരുന്നു. ആദ്യ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് ജയങ്ങൾ മാത്രമുള്ള ഓറഞ്ച് പട ഏഴാം സ്ഥാനത്താണ്.
കൈവിരലിനേറ്റ പരിക്കാണ് വെറ്ററൻ ലെഗ്സ്പിന്നർ മിശ്രക്ക് വിനയായത്. ശനിയാഴ്ച ഷാർജയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. സ്വന്തം ബൗളിങ്ങിനിടെ ഡൈവിങ് ക്യാച് എടുക്കാനുള്ള ശ്രമമാണ് പരിക്കിൽ കലാശിച്ചത്. മൂന്ന് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ജഴ്സിയണിയാനായത്.
അടുത്തിടെ ഹർഭജൻ സിങ്ങിനെ മറികടന്ന് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ്വേട്ടക്കാരിൽ രണ്ടാമനായി മിശ്ര മാറിയിയിരുന്നു. 160 വിക്കറ്റുകൾ വീഴ്ത്തിയ 37കാരന് 11 വിക്കറ്റുകൾ കൂടി നേടിയിരുന്നെങ്കിൽ ശ്രീലങ്കൻ താരം ലസിത് മലിംഗയെ മറികടന്ന് ഒന്നാമനാകാമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ മലിംഗ ടൂർണമെൻറിനില്ലാത്തതിനാൽ മിശ്രക്ക് ഇതൊരു സുവർണാവസരം കൂടിയായിരുന്നു.
സന്ദീപ് ലാമിച്ചാനെ, അക്സർ പട്ടേൽ എന്നിവരിൽ ഒരാളാകും മിശ്രയുടെ പകരക്കാരനായി എത്തുക. നാല് മത്സരങ്ങളിൽ നിന്ന് ആറ് പോയൻറുമായി ഡൽഹി പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.