രോഹിത് ശർമയുടെ വിക്കറ്റെടുത്ത നവീൻ-ഉൽ-ഹഖിന്റെ ആഘോഷം  

ഐ.പി.എൽ എലിമിനേറ്റർ: ലഖ്നോ സുപ്പർ ജയന്റ്സിന് 183 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഐ.പി.എൽ എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്നോ സുപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസ്  20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ നായകൻ രോഹിത് ശർമക്ക് പ്രതീക്ഷിച്ച തുടക്കം നൽകാനായില്ല. ഓപണർമായ ഇശാൻ കിഷനും (15) രോഹിത് ശർമയും (11) കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങി.

തുടർന്നെത്തിയ കാമറൂൺ ഗ്രീനും സൂര്യകുമാർ യാദവുമാണ് സ്കോർ ഭേതപ്പെട്ട നിലയിലേക്ക് എത്തിച്ചത്. കാമറൂൺ ഗ്രീൻ 41 ഉം സൂര്യകുമാർ 33 ഉം റൺസെടുത്ത് പുറത്തായി. തിലക് വർമ 26 റൺസെടുത്ത് നവീനുൽ ഹഖിന് നാലാം വിക്കറ്റ് നൽകി മടങ്ങി. ടിം ഡേവിഡിനെ (13 ) യാഷ് താക്കൂറും മടക്കി. നെഹാൽ വധേര 23 ഉം  ക്രിസ് ജോർദാൻ നാലും റൺസെടുത്തു.  ഹൃത്വിക് ഷൗക്കീന്‍ റൺസൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു. 

ലഖ്നോക്ക് വേണ്ടി നവീനുൽ ഹഖ് നാലും യാഷ് താക്കൂർ മൂന്നും, മുഹ്സിൻ ഖാൻ  ഒരു വിക്കറ്റും വീഴ്ത്തി. ഈ മത്സരത്തിൽ തോറ്റാൽ  പുറത്തും ജയിച്ചാൽ രണ്ടാം ക്വാളിഫെയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയും നേരിടാം. മുംബൈ ടീമിൽ കുമാര്‍ കാര്‍ത്തികേയ്ക്ക് പകരം ഹൃത്വിക് ഷൗക്കീന്‍ ടീമിലെടുത്തു.


Tags:    
News Summary - ipl: 183 run target for Lucknow Super Giants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.