ദുബൈ: ചൊവ്വാഴ്ച നടക്കുന്ന ഐ.പി.എൽ 13ാം സീസണിൻെറ ഫൈനലിൽ ആരു ജേതാക്കളായാലും വിജയികൾക്ക് ലഭിക്കുക കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻെറ പാറ്റ് കുമ്മിൻസിനേക്കാൾ കുറഞ്ഞ തുക. ഞെട്ടേണ്ട, കോവിഡ് പശ്ചാത്തലത്തിൽ ജേതാക്കൾക്കുള്ള സമ്മാനത്തുക 20 കോടിയിൽ നിന്നും 10 കോടിയായി ബി.സി.സി.ഐ കുറച്ചിരുന്നു. റണ്ണേഴ്സ് അപ്പിന് 12.50 കോടിക്ക് പകരം 6.35 കോടിയാണ് ലഭിക്കുക.
കഴിഞ്ഞ വർഷത്തെ ഐ.പി.എൽ ലേലത്തിൽ ആസ്ട്രേലിയൻ ഫാസ്റ്റ് ബൗളിങ് ആൾറൗണ്ടറായ കുമ്മിൻസിനെ 15.5 കോടിക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. അതായത് ഐ.പി.എൽ ചാമ്പ്യമാർക്ക് കിട്ടുന്നതിനേക്കാൾ അഞ്ചുകോടിയിലേറെ കൂടുതലാണ് കുമ്മിൻസിൻെറ വില. െഗ്ലൻ മാക്സ്വെലിന് 10.75 കോടിയും ക്രിസ് മോറിസിന് 10 കോടിയും ലഭിച്ചിരുന്നു.
േപ്ല ഓഫിലെത്തുന്ന ടീമുകൾക്ക് 8.75 കോടിക്ക് പകരം ഇക്കുറി 4.375 കോടിയാണ് ലഭിക്കുക. എന്നാൽ സ്പോൺസർഷിപ്പ് തുകയിലുടെ ഐ.പി.എൽ ടീമുകൾ വൻ തുക സമ്പാദിക്കുന്നുണ്ട്. മുംബൈ ഇന്ത്യൻസ് നൂറകോടിയും ചെന്നൈ സൂപ്പർകിങ്സ് 90-95 കോടിയും നേടുമെന്നാണ് വിവരം. റോയൽ ചാലഞ്ചേഴസ് ബാംഗ്ലുർ 60മുതൽ 70 കോടി വരെയാണ് വരുമാനം നേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.