​െഎ.പി.എല്ലിൽ 'ചോർച്ച': കൈവിടലിൽ മുന്നിൽ ആർ.സി.ബി

ദുബൈ: ഇൗ ​െഎ.പി.എല്ലി​െൻറ ആദ്യ പകുതി പിന്നിടു​േമ്പാൾ മികച്ച ബൗളിങ്​, ബാറ്റിങ്​, ഫീൽഡിങ്​ പ്രകടനങ്ങൾക്കിടയിലും ശ്രദ്ധേയമാകുന്നത്​ കൈവിട്ട ക്യാച്ചുകളാണ്​.

ഉദ്​ഘാടന മത്സരം മുതൽ കഴിഞ്ഞദിവസം വരെ 'ചോർച്ച' തുടരു​േമ്പാൾ വിജയ പരാജയങ്ങളും മാറിമറിയു​ന്നുണ്ട്​. സമീപകാലത്തൊന്നും ഇത്രയധികം ക്യാച്ചുകൾ നിലത്തിട്ട ടൂർണമെൻറുണ്ടായിട്ടില്ല. വളരെ എളുപ്പമുള്ള ക്യാച്ചുകൾ വിരാട്​ കോഹ്​ലിയെ പോലെ മികച്ച ഫീൽഡർമാരിൽനിന്നുപോലും ചോർന്നു.

ചോർച്ചയിൽ മുന്നിൽ റോയൽ ചലഞ്ചേഴ്​സ്​ ബംഗളൂരുവാണ്​. ഇതുവരെ 12 എണ്ണമാണ്​ ആർ.സി.ബി പാഴാക്കിയത്​.

ഡൽഹി കാപിറ്റൽസ്​ 10ഉം രാജസ്ഥാൻ റോയൽസും സൺറൈസേഴ്​സ്​ ഹൈദരാബാദും ഏഴ്​ വീതവും ക്യാച്ച്​ നിലത്തിട്ടു. കിങ്​സ്​ ഇലവൻ പഞ്ചാബ്​ ആറും ചെന്നൈ സൂപ്പർ കിങ്​സ്​ അഞ്ചും ക്യാച്ചാണ്​ നഷ്​ടപ്പെടുത്തിയത്​. പോയൻറ്​ പട്ടികയിൽ മുന്നിൽ നിൽക്കുന്ന മുംബൈ ഇന്ത്യൻസ്​ നാ​െലണ്ണം മാ​ത്രമാണ്​ നഷ്​ടപ്പെടുത്തിയത്​. രണ്ട്​ തവണ മാത്രം കൈകൾ ചോർന്ന കൊൽക്കത്ത നൈറ്റ്​ ​ൈറഡേഴ്​സ്​ ആണ്​ മികച്ച പ്രകടനം കാഴ്​ചവെച്ച ടീം.

നാല്​ കളിക്കാർ മൂന്ന്​ വീതം ക്യാച്ചുകൾ നഷ്​ടപ്പെടുത്തി. രാജസ്ഥാ​െൻറ ടോം കറൻ, ബംഗളൂരുവി​െൻറ ദേവ്​ദത്ത്​ പടിക്കൽ, ഹൈദരാബാദി​െൻറ മനീഷ്​ പാണ്ഡേ, ഡൽഹിയുടെ പൃഥ്വി ഷാ എന്നിവരാണ്​ ​ഇൗ പട്ടികയിലുള്ളത്​.

ചോർച്ച കൂടുതൽ ദുബൈയിലെ മത്സരങ്ങളിലായിരുന്നു. ഇവി​െട 31 പ്രാവശ്യമാണ്​ ബാറ്റ്​സ്​മാൻമാർക്ക്​ ജീവൻ ലഭിച്ചത്​. ഷാർജയിൽ 12ഉം അബൂദബിയിൽ പത്തും ക്യാച്ചുകളാണ്​ നഷ്​ടപ്പെടുത്തിയത്​.

ദുബൈയിലെ ലൈറ്റുകൾ ഫീൽഡർമാർക്ക്​ പ്രയാസം സൃഷ്​ടിക്കുന്നതായി തുടക്കം മുതൽ പരാതിയു​ണ്ടായിരുന്നു. വിൻഡീസ്​ താരങ്ങളായ കീരോൺ പൊള്ളാർഡി​െൻറയും നിക്കോളാസ്​ പൂര​െൻറയും അത്ഭുത ഫീൽഡിങ്​ പ്രകടനങ്ങൾക്കും ഇൗ ​െഎ.പി.എൽ സാക്ഷ്യം വഹിച്ചു.

1990കളുടെ തുടക്കത്തിൽ ജോണ്ടി റോഡ്​സ്​ അവതരിച്ചതു മുതൽ ടീമുകളുടെ ശ്രദ്ധേയമേഖല കൂടിയായി ഫീൽഡിങ്​ മാറി. ഫീൽഡിങ്​ കോച്ചുകളും പ്രത്യേക പരിശീലന സെഷനുകളും ഉണ്ടായിട്ടും ക്യാച്ചുകൾ പാഴാകുന്നത്​ ടീമുകൾക്ക്​ തലവേദനയായിട്ടുണ്ട്​.

Tags:    
News Summary - IPL 2020: RCB dropped most number of catches in IPL 13 so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.