െഎ.പി.എല്ലിൽ 'ചോർച്ച': കൈവിടലിൽ മുന്നിൽ ആർ.സി.ബി
text_fieldsദുബൈ: ഇൗ െഎ.പി.എല്ലിെൻറ ആദ്യ പകുതി പിന്നിടുേമ്പാൾ മികച്ച ബൗളിങ്, ബാറ്റിങ്, ഫീൽഡിങ് പ്രകടനങ്ങൾക്കിടയിലും ശ്രദ്ധേയമാകുന്നത് കൈവിട്ട ക്യാച്ചുകളാണ്.
ഉദ്ഘാടന മത്സരം മുതൽ കഴിഞ്ഞദിവസം വരെ 'ചോർച്ച' തുടരുേമ്പാൾ വിജയ പരാജയങ്ങളും മാറിമറിയുന്നുണ്ട്. സമീപകാലത്തൊന്നും ഇത്രയധികം ക്യാച്ചുകൾ നിലത്തിട്ട ടൂർണമെൻറുണ്ടായിട്ടില്ല. വളരെ എളുപ്പമുള്ള ക്യാച്ചുകൾ വിരാട് കോഹ്ലിയെ പോലെ മികച്ച ഫീൽഡർമാരിൽനിന്നുപോലും ചോർന്നു.
ചോർച്ചയിൽ മുന്നിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ്. ഇതുവരെ 12 എണ്ണമാണ് ആർ.സി.ബി പാഴാക്കിയത്.
ഡൽഹി കാപിറ്റൽസ് 10ഉം രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ഏഴ് വീതവും ക്യാച്ച് നിലത്തിട്ടു. കിങ്സ് ഇലവൻ പഞ്ചാബ് ആറും ചെന്നൈ സൂപ്പർ കിങ്സ് അഞ്ചും ക്യാച്ചാണ് നഷ്ടപ്പെടുത്തിയത്. പോയൻറ് പട്ടികയിൽ മുന്നിൽ നിൽക്കുന്ന മുംബൈ ഇന്ത്യൻസ് നാെലണ്ണം മാത്രമാണ് നഷ്ടപ്പെടുത്തിയത്. രണ്ട് തവണ മാത്രം കൈകൾ ചോർന്ന കൊൽക്കത്ത നൈറ്റ് ൈറഡേഴ്സ് ആണ് മികച്ച പ്രകടനം കാഴ്ചവെച്ച ടീം.
നാല് കളിക്കാർ മൂന്ന് വീതം ക്യാച്ചുകൾ നഷ്ടപ്പെടുത്തി. രാജസ്ഥാെൻറ ടോം കറൻ, ബംഗളൂരുവിെൻറ ദേവ്ദത്ത് പടിക്കൽ, ഹൈദരാബാദിെൻറ മനീഷ് പാണ്ഡേ, ഡൽഹിയുടെ പൃഥ്വി ഷാ എന്നിവരാണ് ഇൗ പട്ടികയിലുള്ളത്.
ചോർച്ച കൂടുതൽ ദുബൈയിലെ മത്സരങ്ങളിലായിരുന്നു. ഇവിെട 31 പ്രാവശ്യമാണ് ബാറ്റ്സ്മാൻമാർക്ക് ജീവൻ ലഭിച്ചത്. ഷാർജയിൽ 12ഉം അബൂദബിയിൽ പത്തും ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്.
ദുബൈയിലെ ലൈറ്റുകൾ ഫീൽഡർമാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി തുടക്കം മുതൽ പരാതിയുണ്ടായിരുന്നു. വിൻഡീസ് താരങ്ങളായ കീരോൺ പൊള്ളാർഡിെൻറയും നിക്കോളാസ് പൂരെൻറയും അത്ഭുത ഫീൽഡിങ് പ്രകടനങ്ങൾക്കും ഇൗ െഎ.പി.എൽ സാക്ഷ്യം വഹിച്ചു.
1990കളുടെ തുടക്കത്തിൽ ജോണ്ടി റോഡ്സ് അവതരിച്ചതു മുതൽ ടീമുകളുടെ ശ്രദ്ധേയമേഖല കൂടിയായി ഫീൽഡിങ് മാറി. ഫീൽഡിങ് കോച്ചുകളും പ്രത്യേക പരിശീലന സെഷനുകളും ഉണ്ടായിട്ടും ക്യാച്ചുകൾ പാഴാകുന്നത് ടീമുകൾക്ക് തലവേദനയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.