ഷാർജ: സാക്ഷാൽ ക്രിസ്റ്റഫർ ഹെൻട്രി ഗെയിൽ പഞ്ചാബിനായി വീണ്ടും അവതരിച്ചു. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ഗെയിലും രാഹുലും അർധശതകവുമായി ഒത്തുചേർന്നതോടെ കിങ്സ് ഇലവൻ പഞ്ചാബ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തോൽപ്പിക്കുകയായിരുന്നു. 8 കളികളിൽ നിന്നും പഞ്ചാബിന്റെ രണ്ടാം ജയം മാത്രമാണിത്. രണ്ടുകളികളിലും തോൽപിച്ചത് ബാംഗ്ലൂരിനെത്തന്നെ.
172 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് രാഹുലും മായങ്ക് അഗർവാളും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് പവർപ്ലേയിൽ 56 റൺസ് അടിച്ചെടുത്തു. മായങ്ക് അഗർവാൾ പുറത്തായപ്പോഴും രാഹുൽ ക്രീസിൽ തുടർന്നു.
നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരു 171 റൺസെടുത്തത്. 48 റൺസെടുത്ത കോഹ്ലിയും അവസാന ഓവറുകളിൽ കേവലം എട്ട് പന്തിൽ 25 റൺസെടുത്ത മോറിസുമാണ് റോയൽസ് നിരയിൽ തിളങ്ങിയത്.
ഓപ്പണിങ് വിക്കറ്റിൽ ആരോൺ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ബംഗളൂരുവിന് നൽകിയത്. എന്നാൽ, ഓപ്പണിങ് വിക്കറ്റിന് ശേഷം ബംഗളൂരു ബാറ്റ്സ്മാൻമാർക്ക് പഞ്ചാബ് അധികം സ്വാതന്ത്ര്യം അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.