ഡൽഹിക്ക്​ വീണ്ടും തിരിച്ചടി; അക്​സർ പ​േട്ടലിന്​ പിറകെ ഫാസ്റ്റ്​ ബൗളർ ആന്‍റിച്​ നോർജെക്കും​ കോവിഡ്​

ഡൽഹി: ഡൽഹി ക്യാപിറ്റൽസിന്​ കനത്ത തിരിച്ചടിയായി ടീമിന്‍റെ ബൗളിങ്​ കുന്തമുനയായ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ്​ ബൗളർ ആന്‍റിച്​ നോർജെക്ക്​ കോവിഡ്​. ആദ്യ പരിശോധനയിൽ നെഗറ്റീവായ താരം രണ്ടാം പരിശോധനയിലാണ്​ പോസിറ്റീവായത്​. ഇതോടെ ഹോട്ടലിൽ ക്വാറന്‍റീനിലായി. നേരത്തെ അക്​സർ പ​േട്ടലിനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ്​ നോർജെ ദക്ഷിണാഫ്രിക്കയിൽനിന്നെത്തി ടീമിനൊപ്പം ചേർന്നത്​.

ആദ്യ മത്സരത്തിൽ ഡൽഹി ചെന്നൈയെ തോൽപിച്ചിരുന്നു. 

Tags:    
News Summary - IPL 2021: Delhi Capitals fast bowler Anrich Nortje tests positive for COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.