2021 ഐ.പി.എൽ ലേലത്തിന് മുമ്പായി ടീമുകളെല്ലാം നിരവധി താരങ്ങളെയാണ് റിലീസ് ചെയ്തത്. ഇതുവഴി പലടീമുകൾക്കും വൻതുക അടുത്ത ലേലത്തിൽ ചിവഴിക്കാനാകും. പൊന്നും വിലയുള്ള െഗ്ലൻ മാക്സ്വെൽ, ഷെൽഡ്രൻ കോട്രൽ, ജിമ്മി നീഷം എന്നിവരടക്കമുള്ളവരെ ഒഴിവാക്കിയതിലൂടെ 53.20 കോടി മിച്ചം വന്ന കിങ്സ് ഇലവൻ പഞ്ചാബിനാണ് ഏറ്റവുമധികം തുക ബാക്കിയുള്ളത്. ഇതുവഴി വരാനിരിക്കുന്ന ലേലത്തിൽ വൻതുക മുടക്കി താരങ്ങളെ സ്വന്തമാക്കാനാകും.
കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ താരങ്ങളിലേറെയും ടീമുകൾക്ക് പുറത്തായി. െഗ്ലൻ മാക്സ്വെൽ, സ്റ്റീവ് സ്മിത്ത്, ആരോൺഫിഞ്ച്, കേദാർ ജാദവ്, ക്രിസ് മോറിസ്, അലക്സ് കാരി അടക്കമുള്ളവർ ഇതിലുൾപ്പെടും. അതേസമയം നിരാശാജനകമായി പ്രകടനം നടത്തിയ ജയ്ദേവ് ഉനദ്കട്ടിനെ രാജസ്ഥാൻ റോയൽസ് വീണ്ടും നിലനിർത്തിയത് ഏവരെയം ഞെട്ടിച്ചു.വൈറ്ററൻ താരം ലസിത് മലിംഗയെ മുംബൈ റിലീസ് ചെയ്തപ്പോൾ ക്രിസ് ഗെയിലിനെ കിങ്സ് ഇലവൻ പഞ്ചാബ് നിലനിർത്തി.
ചെന്നൈ സൂപ്പർ കിങ്സ്: കേദാർ ജാദവ്, മുരളി വിജയ്, ഹർഭജൻ സങ്, പിയൂഷ് ചൗള, മോനു സിങ്, ഷെയ്ൻ വാട്സൺ (വിരമിച്ചു)
ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 22.90 കോടി
ഡൽഹി കാപ്പിറ്റൽസ്: അലക്സ് കാരി, കീമോ പോൾ, തുഷാർ ദേശ് പാണ്ഡേ, സന്ദീപ് ലമിഷന്നെ, മോഹിത് ഷർമ, ജേസൺ റോയ്
ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 12.90 കോടി
കിങ്സ് ഇലവൻ പഞ്ചാബ്: െഗ്ലൻ മാക്സ്വെൽ, ഷെൽഡ്രൻ കോട്രൽ, മുജീബ് സദ്റാൻ, ഹർദസ് വിജിയോൻ, ജിമ്മി നീഷം, കൃഷ്ണപ്പ ഗൗതം, കരുൺ നായർ, ജഗദീഷ സുചിത്ത്, തെജീന്ദർ സിങ്
ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 53.20 കോടി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ക്രിസ് ഗ്രീസ്, ഹാരി ഗാർണി, എം.സിദ്ധാർഥ്, നിഖിൽ നായിക്, സിദ്ദീഷ് ലാഡ്, ടോം ബാന്‍റൺ
ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 10.75 കോടി
മുംബൈ ഇന്ത്യൻസ്: ലസിത് മലിംഗ, നതാൻ കോർട്ടർനൈൽ, ജയിംസ് പാറ്റിൻസൺ, ഷെർഫേൻ റഥർഫോർഡ്, മിച്ചൽ മക്ലീഗൻ, പ്രിൻസ് ബൽവന്ത്, ദിഗ്വിജയ് ദേശ്മുഖ്
ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 15.35 കോടി
രാജസ്ഥാൻ റോയൽസ്: സ്റ്റീവ് സ്മിത്ത്, ആകാശ് സിങ്, അനിരുദ്ധ ജോഷി, അങ്കിത് രാജ്പുത്, ഓഷാനെ തോമസ്, ശശങ്ക് സിങ്, ടോം കറൻ, വരുൺ ആരോൺ
ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 34.85 കോടി
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ: ക്രിസ് മോറിസ്, ഷിവം ദുബെ, ആരോൺ ഫിഞ്ച്, ഉമേഷ് യാദവ്, ഡെയ്ൽ സ്റ്റെ്യ്ൻ, മുഈൻ അലി, പാർഥിവ് പേട്ടൽ (വിരമിച്ചു) , പവൻ നേഗി, ഇസുരു ഉദാന, ഗുർകീരത് മാൻ
ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 35.90 കോടി
സൺസൈസേഴ്സ് ഹൈദരാബാദ്: ബില്ലി സ്റ്റാൻലേക്, സന്ദീപ് ഭാവനാക, ഫാബിയൻ അലൻ, സഞ്ജയ് യാദവ്, പ്രഥ്വിരാജ് യാര
ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 10.75 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.