മുംബൈ: പഞ്ചാബ് കിങ്സിനെതിരെ കളി കൈവിട്ടിട്ടും 'തോറ്റ ക്യാപ്റ്റനു' പിന്നാലെയാണിപ്പോഴും ക്രിക്കറ്റ് ലോകം. രാജസ്ഥാൻ റോയൽസ് നായക പദവിയിൽ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേട്ടവുമായി റെക്കോഡ് പുസ്തകമേറിയ സഞ്ജു സാംസൺ ടീമിന് വിലപ്പെട്ട ജയം സമ്മാനിക്കുമെന്ന് അവസാനം വരെ പ്രതീക്ഷ നൽകിയാണ് അവസാന പന്തിൽ മടങ്ങിയത്. 12 ഫോറും ഏഴു കൂറ്റൻ സിക്സറുകളുമടക്കം 119 റൺസ് ആയിരുന്നു മലയാളി താരത്തിന്‍റെ സമ്പാദ്യം. പഞ്ചാബിന്‍റെ 221നെതിരെ രാജസ്ഥാൻ 217 എടുത്തതിൽ സഞ്ജുവൊഴികെ ആറു താരങ്ങളും ചേർന്ന് എടുത്തത് 100ൽ താഴെ.
സ്വന്തം ഇന്നിങ്സിന്റെ രണ്ടാം ഭാഗമായിരുന്നു ശരിക്കും ഇഷ്ടമായതെന്ന് സഞ്ജു പറയുന്നു. ''ആ ഇന്നിങ്സിന്റെ രണ്ടാം പകുതിയാണ് ഞാൻ കളിച്ചതിലേറ്റവും മികച്ചത്. ഞാൻ അത്രയും നല്ല ടൈമിങ്ങിലായിരുന്നില്ല. നന്നായി സമയമെടുത്തു. ബൗളർമാരെ ബഹുമാനിച്ചു. സിംഗിൾസ് എടുത്തു. പതിെയ താളം കണ്ടെത്തിയതോടെ രണ്ടാം പകുതിയിൽ ഷോട്ടുകൾ പായിച്ചുതുടങ്ങി''- കളിയെ കുറിച്ച് സാംസൺ പറയുന്നു.
''ഷോട്ടുകൾ ഞാൻ ആസ്വദിക്കുന്നു. ഷോട്ട് പായിച്ചുകഴിഞ്ഞാൽ ഞാൻ ഉള്ളതിലേക്കുതന്നെ മടങ്ങും. ഓരോന്നും അങ്ങനെ സംഭവിച്ചുപോകുന്നതാണ്. സ്കിൽസിലാണ് എന്‍റെ ശ്രദ്ധ. പന്ത് നിരീക്ഷിച്ചു മാത്രം പ്രതികരിക്കും. ചിലപ്പോൾ വിക്കറ്റ് പോകും''- താരം കൂട്ടിച്ചേർക്കുന്നു.
അർഷദീപ് എറിഞ്ഞ 20ാം ഓവറിൽ അവസാന രണ്ടു പന്തിൽ അഞ്ചു റൺസ് മതിയയായിരുന്നിട്ടും പൂർത്തിയാക്കാനാകാതെയാണ് സഞ്ജു മടങ്ങിയത്. അവസാന പന്ത് ഉയർത്തിയടിച്ച് ക്യാച്ച് നൽകുകയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.