മുംബൈ: ഐ.പി.എൽ 2022 സീസൺ മത്സരങ്ങൾക്ക് മൈതാനമുണരാൻ രണ്ടു ദിവസം ബാക്കിനിൽക്കെ കാണികൾക്ക് അനുമതി നൽകി ബി.സി.സി.ഐ. എന്നാൽ, സ്റ്റേഡിയത്തിനുള്ളിലേക്ക് 25 ശതമാനം കാണികൾക്ക് മാത്രമായിരിക്കും പ്രവേശനത്തിന് അനുമതി ലഭിക്കുക.
26ന് വാങ്കഡെ മൈതാനത്ത് ചെന്നൈ സൂപർ കിങ്സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യ മത്സരം മുതൽ കാണികൾക്ക് പ്രവേശനമുണ്ട്. മുംബൈക്ക് പുറമെ നവി മുംബൈ, പുണെ എന്നിവിടങ്ങളിലായാണ് ഐ.പി.എൽ 15ാം സീസൺ മത്സരങ്ങൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.