കൊൽക്കത്ത: തോറ്റാൽ പുറത്ത്, ജയിച്ചാൽ ഫൈനൽ തേടി രണ്ടാം ക്വാളിഫയർ കളിക്കാം. ഐ.പി.എൽ എലിമിനേറ്ററിൽ ബുധനാഴ്ച ഈഡൻ ഗാർഡനിൽ ലഖ്നോ സൂപ്പർ ജയന്റ്സിനും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനും ജീവന്മരണ പോരാട്ടമാണ്.
ആദ്യ സീസണിൽത്തന്നെ പ്ലേ ഓഫ് റൗണ്ടിലെത്തിയതിന്റെ ത്രില്ലിലാണ് ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റനായ കെ.എൽ. രാഹുലിന് കീഴിൽ ഇറങ്ങുന്ന ലഖ്നോ. റൺറേറ്റ് വ്യത്യാസത്തിൽ മാത്രം പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നഷ്ടമായവർ. ബാംഗ്ലൂരാവട്ടെ കടന്നുകൂടിയതാണ്.
ഡൽഹി കാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ് തോൽപിച്ചതാണ് ഫാഫ് ഡു പ്ലസിസ് നയിക്കുന്ന ടീമിന് അനുഗ്രഹമായത്. സ്റ്റാർ ബാറ്റർ വിരാട് കോഹ് ലി ഫോമിൽ തിരിച്ചത് വലിയ ആശ്വാസമാണ് ബാംഗ്ലൂരിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.