മുംബൈ: ബംഗ്ലൂർ റോയൽ ചലഞ്ചേഴ്സിെൻറ അടിക്ക് തകർപ്പനടിയുമായി മറുപടി നൽകിയ പഞ്ചാബ് കിങ്സിന് ഐ.പി.എല്ലിൽ ഗംഭീര വിജയം. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ രണ്ടു വിക്കറ്റിന് 205 റൺസെടുത്തപ്പോൾ ആറു പന്ത് ബാക്കിയിരിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ലക്ഷ്യത്തിലെത്തി.
ഭാനുക രാജപക്സെ (22 പന്തിൽ 43), ശിഖർ ധവാൻ (29 പന്തിൽ 42), നായകൻ മായങ്ക് അഗർവാൾ (24 പന്തിൽ 32), ഒഡീൻ സ്മിത്ത് (എട്ടു പന്തിൽ 25 നോട്ടൗട്ട്), ഷാറൂഖ് ഖാൻ (20 പന്തിൽ 24 നോട്ടൗട്ട്) എന്നിവരുടെ കരുത്തിലായിരുന്നു പഞ്ചാബിന്റെ വിജയം.
നേരത്തേ, നായകൻ ഫാഫ് ഡുപ്ലസിയുടെ (57 പന്തിൽ 88) മികവിലാണ് ബാംഗ്ലൂർ വമ്പൻ സ്കോറുയർത്തിയത്. ഏഴു സിക്സും മൂന്നു ഫോറുമടങ്ങിയതായിരുന്നു ഡുപ്ലസിയുടെ ഇന്നിങ്സ്. വിരാട് കോഹ്‍ലി 29 പന്തിൽ 41 റൺസുമായി പുറത്താവാതെ നിന്നപ്പോൾ ദിനേശ് കാർത്തിക് (14 പന്തിൽ പുറത്താവാതെ 32) സ്കോറുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.