ഡുപ്ലെസിസിനും മാക്സ് വെല്ലിനും അർധ സെഞ്ച്വറി; ബാംഗ്ലൂരിനെതിരെ രാജസ്ഥാന് 172 റൺസ് വിജയലക്ഷ്യം

ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് 172 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 171 റൺസെടുത്തത്.

ബാംഗ്ലൂരിനായി മുൻനിര ബാറ്റർമർ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീടു വന്നവർക്ക് താളം കണ്ടെത്താനായില്ല. നായകൻ ഫാഫ് ഡുപ്ലെസിസും (44 പന്തിൽ 55 റൺസ്) ഗ്ലെൻ മാക്സ് വെല്ലും (33 പന്തിൽ 54 റൺസ്) അർധ സെഞ്ച്വറി നേടി. വിരാട് കോഹ്ലി 19 പന്തിൽ 18 റൺസെടുത്ത് പുറത്തായി. മഹിപാൽ ലോംറോർ (രണ്ടു പന്തിൽ ഒന്ന്), ദിനേശ് കാർത്തിക് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ഒമ്പത് പന്തിൽ ഒമ്പത് റൺസുമായി മിച്ചൽ ബ്രേസ് വെല്ലും 11 പന്തിൽ 29 റൺസുമായി അനൂജ് റാവത്തും പുറത്താകാതെ നിന്നു. രാജസ്ഥാനുവേണ്ടി ആദം സാമ്പ, മലയാളി താരം കെ.എം. ആസിഫ് എന്നിവർ രണ്ടു വീതവും സന്ദീപ് ശർമ ഒന്നും വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്.

പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ രാജസ്ഥാനും ബാംഗ്ലൂരിനും ജയം അനിവാര്യമാണ്. 12 മത്സരങ്ങളിൽനിന്നു 12 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ. 11 മത്സരങ്ങളിൽനിന്നു 10 പോയിന്റുള്ള ബാംഗ്ലൂർ ഏഴാം സ്ഥാനത്തും.

Tags:    
News Summary - IPL 2023: Fiery 50s From Glenn Maxwell, Faf Du Plessis Propel RCB To 171/5 vs RR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.