തോറ്റമ്പി ഗുജറാത്ത്; ലഖ്നൗക്ക് 33 റൺസ് ജയം, യഷ് താക്കൂറിന് അഞ്ച് വിക്കറ്റ്

ലഖ്നൗ: ഗുജറാത്ത് ടൈറ്റാൻസിനെതിരെ 33 റൺസിന്റെ മിന്നും ജയവുമായി കെ.എൽ രാഹുലിന്റെ ലഖ്നൗ സൂപ്പർ ജയന്റ്സ്. ആതിഥേയർ മുന്നോട്ടു​വെച്ച 164 റൺസെന്ന പൊരുതാവുന്ന വിജയലക്ഷ്യത്തിന് മുന്നിൽ വെറും 130 റൺസിനാണ് ശുഭ്മാൻ ഗില്ലും സംഘവും കൂടാരം കയറിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു 163 റൺസെടുത്തത്. എന്നാൽ, ഗുജറാത്ത് 18.5 ഓവറിൽ 130 റൺസിന് ഔൾ ഔട്ടാവുകയായിരുന്നു. സീസണിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടവുമായി യുവപേസർ യഷ് താക്കൂർ ലഖ്നൗവിനായി തിളങ്ങി.

മികച്ച രീതിയിലായിരുന്നു ജിടി ഇന്നിങ്സ് ആരംഭിച്ചത്. പവർപ്ലേയിൽ ഗില്ലും സായ് സുദർശനും ചേർഡന്ന് 50 കടത്തിയിരുന്നു. എന്നാൽ, സ്കോർ 54-ലെത്തിയപ്പോൾ ഗിൽ, താക്കൂറിന്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങുകയായിരുന്നു. തുടർന്ന് നിരനിരയായി വിക്കറ്റുവീഴ്ചയായിരുന്നു. 23 പന്തുകളിൽ നാല് ഫോറടക്കം 31 റൺസെടുത്ത സായ് സുദർശനും 25 പന്തുകളിൽ 30 റൺസെടുത്ത രാഹുൽ തെവാത്തിയയും മാത്രമാണ് അൽപ്പമെങ്കിലും ജിടിക്കായി പൊരുതിയത്. 21 പന്തുകളിൽ 19 റൺസായിരുന്നു നായകൻ ഗില്ലിന്റെ സമ്പാദ്യം.

യഷ് താക്കൂർ 3.5 ഓവറിൽ 30 റൺസ് വഴങ്ങിയാണ് അഞ്ച് പേരെ കൂടാരം കയറ്റിയത്. ക്രുണാൽ പാണ്ഡ്യ നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുമെടുത്തു.

നാല് കളികളിൽ മൂന്ന് ജയത്തോടെ ലഖ്നൗ പോയിന്റ് ടേബിളിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. തോറ്റ ഗുജറാത്ത് അഞ്ച് കളികളിൽ രണ്ട് ജയങ്ങളുമായി ഏഴാം സ്ഥാനത്താണ്.

Tags:    
News Summary - IPL 2024, Lucknow Super Giants vs Gujarat Titan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.