ഐ.പി.എൽ: സ്വന്തം തട്ടകത്തിൽ തോറ്റമ്പി ലഖ്നോ; കെ.കെ.ആറിന് 98 റൺസ് ജയം

ലഖ്നോ: ഐ.​പി.​എ​ല്ലി​ൽ ല​ഖ്നോ സൂ​പ്പ​ർ ജ​യ​ന്റ്സി​നെ അവരുടെ തട്ടകത്തിൽ 98 റൺസിന് തകർത്തുവിട്ട് കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കൊ​ൽ​ക്ക​ത്ത നി​ശ്ചി​ത ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് നഷ്ടത്തിൽ 235 റൺസായിരുന്നു അടിച്ചത്. കൂറ്റനടികളുമായി 39 പ​ന്തി​ൽ 81 റ​ൺ​സെ​ടു​ത്ത ഓ​പ​ണ​ർ സു​നി​ൽ ന​രെ​യ്നായിരുന്നു കെ.കെ.ആറിന്റെ ടോ​പ് സ്കോ​റ​ർ. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ലഖ്നോ 16.1 ഓവറിൽ 137 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ലഖ്നോ ബാറ്റർമാരിൽ 21 പന്തുകളിൽ 36 റൺസ് നേടിയ മാർകസ് സ്റ്റോയിനിസ് ആയിരുന്നു ടോപ് സ്കോറർ. നായകനായ കെ.എൽ രാഹുൽ 21 പന്തുകളിൽ 25 റൺസ് നേടി. നികോളാസ് പൂരാൻ (10), ആയുഷ് ബധോനി (15), ആഷ്ടൺ ടേണർ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. കെ.കെ.ആറിന് വേണ്ടി വരുൺ ചക്രവർത്തിയും ഹർഷിദ് റാണയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ആന്ദ്രെ റസൽ രണ്ടോവറിൽ 17 റൺസ് വഴങ്ങി രണ്ട് പേരെ പുറത്താക്കി.

ജയത്തോടെ പോയിന്റ് ടേബിളിൽ കെ.കെ.ആർ ഒന്നാം സ്ഥാനം കൈയ്യടക്കി. 11 കളികളിൽ എട്ട് ജയമുള്ള കെ.​കെ.ആറിന്റെ നെറ്റ് റൺറേറ്റ് +1.453 ആണ്. 11 കളികളിൽ ആറ് ജയമുള്ള ലഖ്നോ നിലവിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം 10 കളികളിൽ എട്ട് ജയവുമായി രാജസ്ഥാനാണ് രണ്ടാമത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റേന്തിയ കെ.കെ.ആറിന് വേണ്ടി ഓ​പ​ണ​ർ​മാ​രാ​യ ഫി​ൽ സാ​ൾ​ട്ടും ന​രെ​യ്നും ഗം​ഭീ​ര തു​ട​ക്കമായിരുന്നു സ​മ്മാ​നി​ച്ചത്. 14 പ​ന്തി​ൽ 32 റ​ൺ​സ​ടി​ച്ച സാ​ൾ​ട്ട് അ​ഞ്ചാം ഓ​വ​റി​ൽ പു​റ​ത്താ​വു​മ്പോ​ൾ സ്കോ​ർ 61. ആം​ഗ്രി​ഷ് ര​ഘു​വം​ശി​ക്കൊ​പ്പം ചേ​ർ​ന്ന് ന​രെ​യ്ൻ അ​ടി​തു​ട​ർ​ന്നു. ആ​റ് ഫോ​റും ഏ​ഴ് സി​ക്സു​മ​ട​ങ്ങി​യ ക​രീ​ബി​യ​ൻ താ​ര​ത്തി​ന്റെ വെ​ടി​ക്കെ​ട്ടി​ന് 12ാം ഓ​വ​റി​ൽ ര​വി ബി​ഷ്ണോ​യി അ​ന്ത്യ​മി​ട്ടു. സ​ബ്സ്റ്റ്യൂ​ട്ട് ഫീ​ൽ​ഡ​റാ‍യി​റ​ങ്ങി​യ മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന് ക്യാ​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു ന​രെ​യ്ൻ. കൊ​ൽ​ക്ക​ത്ത ര​ണ്ടി​ന് 140.

എ​ട്ട് പ​ന്തി​ൽ 12 റ​ൺ​സ് നേ​ടി ആ​ന്ദ്രെ റ​സ്സ​ൽ മ​ട​ങ്ങി. 26 പ​ന്തി​ൽ 32 റ​ൺ​സാ​യി​രു​ന്നു ര​ഘു​വം​ശി​യു​ടെ സം​ഭാ​വ​ന. 11 പ​ന്തി​ൽ 16 റ​ൺ​സ് ചേ​ർ​ത്ത് റി​ങ്കു സി​ങ് മ​ട​ങ്ങു​മ്പോ​ൾ സ്കോ​ർ 18 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റി​ന് 200. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രും ര​മ​ൺ​ദീ​പ് സി​ങ്ങു​മാ​യി​രു​ന്നു ക്രീ​സി​ൽ. 15 പ​ന്തി​ൽ 23 റ​ൺ​സെ​ടു​ത്ത ശ്രേ​യ​സ് 20ാം ഓ​വ​റി​ൽ വീ​ണു. ആ​ഞ്ഞ​ടി​ച്ച ര​മ​ൺ​ദീ​പ് ആ​റ് പ​ന്തി​ൽ 25 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു. ല​ഖ്നോ​ക്കു​വേ​ണ്ടി ന​വീ​നു​ൽ ഹ​ഖ് മൂ​ന്നു​വി​ക്ക​റ്റ് നേ​ടി.

Tags:    
News Summary - IPL 2024, Lucknow Super Giants vs Kolkata Knight Riders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.