മുംബൈ സ്ക്വാഡ്

ഐ.പി.എല്ലിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമെന്ന ചോദ്യത്തിന് മികച്ച ഉത്തരം മുംബൈ ഇന്ത്യൻസ് എന്നാവും. എന്നാൽ, കഴിഞ്ഞതവണ സെമിയിലെത്തിയെങ്കിലും കഴിഞ്ഞ മൂന്ന് സീസണുകളിൽ മുംബൈ ഇന്ത്യൻസിന്‍റെ പ്രകടനം പഴയ ഫോമിലേക്കുയർന്നിട്ടില്ല. ഐ.പി.എല്ലിന്‍റെ ഒരു ഘട്ടത്തിൽ ഇന്ത്യൻ ദേശീയ ടീമിനെക്കാളും ശക്തമായ ടീമെന്ന വിശേഷം ലഭിച്ച കൂട്ടരാണ് മുംബൈ. 2022ൽ ടേബിളിൽ അവസാന സ്ഥാനത്തും 2021ൽ അഞ്ചാമതുമായിരുന്നു ഐ.പി.എല്ലിലെ പടക്കുതിരകളുടെ സ്ഥാനം.

എന്നാൽ, ഇക്കുറി മികച്ച സ്ക്വാഡുമായി ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മുംബൈ. വർഷങ്ങളായി രോഹിത് ശർമയുടെ കീഴിൽ കളിച്ചിരുന്ന ടീമിനെ അടിമുടി മാറ്റിപ്പണിതാണ് പോരിനിറക്കുന്നത്. ഹാർദിക്ക് പാണ്ഡ്യയുടെ കീഴിൽ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ, ടിം ഡേവിഡ് തുടങ്ങിയ വമ്പൻ ബാറ്റിങ് നിരയും ജസ്പ്രീത് ബുംറ, ജേസൺ ബെഹ്‌റൻഡോർഫ് തുടങ്ങിയ ബൗളർമാരും മുംബൈക്ക് കരുത്ത് പകരും.

നായകനായി തിരുമ്പിവന്തിട്ടേൻ

2024 സീസൺ ഐ.പി.എല്ലിലെ ഏറ്റവും ചർച്ചയായ വിഷയം നായക സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റി ഹർദിക് പാണ്ഡ്യയെ നിയമിച്ചതാണ്. അപ്രതീക്ഷിതമായ മുംബൈയുടെ നീക്കം ആരാധകരെ ഞെട്ടിച്ചിരുന്നു. ഐ.പി.എല്ലിലെ പുതിയ ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റൻസിന്‍റെ നായകനായ ഹാർദിക്കിനെ പഴയ തട്ടകത്തിലെത്തിച്ച് പുതിയ സീസണിൽ മറ്റു ടീമുകൾക്ക് വ്യക്തമായ സന്ദേശമാണ് നൽകിയത്.

മുംബൈ ടീമിലൂടെ വളർന്ന് മികച്ച ഓൾറൗണ്ടറായ ഹാർദിക്കിന് ഇത് വെല്ലുവിളിയുടെ സീസൺകൂടിയാവും. മികച്ച ഫോമിലുള്ള ഗുജറാത്ത് ടീമിൽനിന്ന് വിടപറഞ്ഞ് പഴയ തട്ടകമായ മുംബൈയിലെത്തിയതും ആരാധകർ ഏറെയുള്ള രോഹിത് ശർമയെപോലുള്ള മുതിർന്ന താരത്തിനു പകരമായി ടീമിനെ നയിക്കേണ്ടതും വലിയ ഉത്തരവാദിത്തമാണ്. മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസുമായാണ് ആദ്യ മത്സരം.

ടീം

ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ, ടിം ഡേവിഡ്, അർജുൻ ടെണ്ടുൽകർ, കുമാർ കാർത്തികേയ, ജേസൺ ബെഹ്‌റൻഡോർഫ്, ആകാശ് മധ്വാൾ, വിഷ്ണു വിനോദ്, റൊമാരിയോ ഷെപ്പേർഡ്, ഷംസ് മുലാനി, നെഹാൽ വാധേര, പിയൂഷ് ചൗള, ജെറാൾഡ് കൊറ്റ്‌സി, ദിൽഷൻ മധുശങ്ക, ശ്രേയസ് ഗോപാൽ, നുവാൻ തുഷാര, നമാൻ ധിർ, അൻഷുൽ കംബോജ്, മുഹമ്മദ് നബി.

Tags:    
News Summary - IPL 2024 Team Profile - Mumbai Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.