തകർന്നടിഞ്ഞ് ബാംഗ്ലൂർ; ലഖ്നോക്ക് ജയിക്കാൻ 127

ലഖ്നോ: ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ലഖ്നോ സൂപ്പർ ജയന്റ്സിന് 127 റൺസ് വിജയലക്ഷ്യം. ഇടക്ക് മഴ കളിമുടക്കിയ മത്സരത്തിൽ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂരിന് 126 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

വിരാട് കോഹ്‍ലിയും ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസും ചേർന്ന് തരക്കേടില്ലാത്ത തുടക്കമാണ് സന്ദർശകർക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഒമ്പതോവറിൽ ഇരുവരും ചേർന്ന് 62 റൺസ് ചേർത്തു. എന്നാൽ, 30 പന്തിൽ 31 റൺസ് നേടിയ കോഹ്‍ലിയെ രവി ബിഷ്‍ണോയിയുടെ പന്തിൽ പുരാൻ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയും ഡു പ്ലസിസിനെ അമിത് മിശ്രയുടെ പന്തിൽ ക്രുണാൽ പാണ്ഡ്യ പിടികൂടുകയും ചെയ്തതോടെ ബാംഗ്ലൂരിന്റെ തകർച്ചയും തുടങ്ങി.

തുടർന്നെത്തിയവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. അനുജ് റാവത്ത് (ഒമ്പത്), ​െഗ്ലൻ മാക്സ്വെൽ (നാല്), സുയാഷ് പ്രഭുദേശായ് (ആറ്), ദിനേശ് കാർത്തിക് (16), മഹിപാൽ ലോംറർ (മൂന്ന്), വനിന്ദു ഹസരങ്ക (പുറത്താകാതെ എട്ട്), കരൺ ശർമ (രണ്ട്), മുഹമ്മദ് സിറാജ് (പൂജ്യം), ജോഷ് ഹേസൽവുഡ് (പുറത്താവാതെ ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.

ലഖ്നോവിനായി നവീനുൽ ഹഖ് മൂന്നും രവി ബിഷ്‍ണോയ്, അമിത് മിശ്ര എന്നിവർ രണ്ട് വീതവും കൃഷ്ണപ്പ ഗൗതം ഒന്നും വിക്കറ്റ് വീഴ്ത്തി. 

Tags:    
News Summary - IPL: Bangalore in ruins; Lucknow 127 to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.