ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ പകുതിയിൽ നിർത്തിവെച്ച ഐ.പി.എൽ പോരിെൻറ 'രണ്ടാം ഭാഗ'ത്തിലെ ആദ്യ മത്സരത്തിൽ ഗ്ലാമർ ടീമുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടും. സെപ്റ്റംബർ 19 മുതൽ യു.എ.ഇയിൽ ആരംഭിക്കുന്ന ടൂർണമെൻറിെൻറ മത്സര ക്രമം ബി.സി.സി.ഐ പുറത്തുവിട്ടു.
31 മത്സരങ്ങളാണ് ഇനി ടൂർണമെൻറിൽ നടക്കാനുള്ളത്. 13 മത്സരങ്ങൾ ദുബൈയിലും പത്ത് മത്സരങ്ങൾ ഷാർജയിലും എട്ടെണ്ണം അബൂദബിയിലും അരങ്ങേറും. ഇന്ത്യൻ സമയം 3.30നും 7.30നുമായിരിക്കും മത്സരങ്ങൾ. ഒക്ടോബർ 11, 13 ദിവസങ്ങളിലാണ് എലിമിനേറ്റർ, ക്വാളിഫയർ പോര്. ഒക്ടോബർ 15നാണ് ഫൈനൽ.
കോവിഡ് മാനദണ്ഡങ്ങളോടെ കാണികളില്ലാതെയാണ് മത്സരങ്ങൾ. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലുള്ള ഐ.പി.എൽ താരങ്ങൾ മത്സരത്തിനു ശേഷം മാഞ്ചസ്റ്ററിൽ നിന്ന് ദുബൈയിലേക്ക് പറക്കും.
എട്ടുമത്സരങ്ങളിൽ നിന്നും 12 പോയന്റുള്ള ഡൽഹി കാപ്പിറ്റൽസാണ് നിലവിൽ പോയന്റ് പട്ടികയിൽ ഒന്നാമതുള്ളത്. ഏഴ് മത്സരങ്ങളിൽ നിന്നും 10 പോയന്റുമായി ചെന്നൈ രണ്ടാമതും ബാംഗ്ലൂർ മൂന്നാമതുമുണ്ട്. ഏഴ് മത്സരങ്ങളിൽ എട്ടുപോയന്റുള്ള മുംബൈ ഇന്ത്യൻസ് നാലാമതാണ്. വെറും രണ്ട് പോയന്റ് മാത്രമുള്ള സൺറൈസേഴ്സ് ഹൈദരാബാദാണ് ഏറ്റവും അവസാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.