ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 14ാമത് പതിപ്പിെൻറ കലാശപ്പോരിൽ ഇടംപിടിക്കുന്ന ആദ്യ ടീമിനെ ഇന്നറിയാം. സെമിഫൈനലായി മാറുന്ന ആദ്യ ക്വാളിഫയറിൽ ഡൽഹി കാപിറ്റൽസും ചെന്നൈ സൂപ്പർ കിങ്സുമാണ് കൊമ്പുകോർക്കുക. ജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. തിങ്കളാഴ്ച എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുന്നുണ്ട്. ഇതിൽ ജയിക്കുന്നവരും ഡൽഹി-ചെന്നൈ പോരാട്ടത്തിലെ പരാജിതരും ബുധനാഴ്ച രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടും. വെള്ളിയാഴ്ചയാണ് ഫൈനൽ.
മൂന്നു സീസണുകളിലായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് ഡൽഹി. 2019ൽ മൂന്നാമതും കഴിഞ്ഞതവണ റണ്ണറപ്പുമായ ഡൽഹി തുടർച്ചയായ മൂന്നാം തവണയാണ് പ്ലേഓഫിന് യോഗ്യത നേടുന്നത്. ഇത്തവണ പരസ്പരം ഏറ്റുമുട്ടിയ രണ്ടുതവണയും ചെന്നൈക്കുമേൽ വിജയം നേടാനായതിെൻറ ആത്മവിശ്വാസവും ഡൽഹിക്കുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതത്വമുള്ള ടീമാണ് ഡൽഹി. ശിഖർ ധവാൻ, പൃഥ്വി ഷാ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ഷിംറോൺ ഹെറ്റ്മെയർ എന്നിവരടങ്ങിയ ബാറ്റിങ് ലൈനപ്പും കാഗിസോ റബാദ, ആൻറിച് നോർട്യെ, ആവേശ് ഖാൻ, അക്സർ പട്ടേൽ എന്നിവരുടെ ബൗളിങ് ബാറ്ററിയും മികച്ച ഫോമിലാണ്.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായ ചെന്നൈ ഇത്തവണയും പതിവ് തെറ്റിച്ചില്ല. പരിചയസമ്പത്ത് ഏറെയുള്ള ടീമിൽ ഋതുരാജ് ഗെയ്ക്വാദിനെപ്പോലുള്ള യുവതാരങ്ങളുടെ മികച്ച പ്രകടനം കൂടിയാണ് ചെന്നൈക്ക് തുണയായത്.
പ്ലേഓഫ് യോഗ്യത ഉറപ്പാക്കിയ ശേഷം മത്സരങ്ങൾ തോറ്റെങ്കിലും നിർണായക കളികൾ ജയിക്കാനുള്ള കഴിവ് ചെന്നൈക്ക് തുണയാവും. ഗെയ്ക്വാദും ഫാഫ് ഡുപ്ലസിസും ചേർന്ന ഓപണിങ് കൂട്ടുകെട്ട് നൽകുന്ന തുടക്കമാണ് ചെന്നൈയുടെ കരുത്ത്. അമ്പാട്ടി റായുഡു, ക്യാപ്റ്റൻ എം.എസ്. ധോണി, മുഈൻ അലി എന്നിവരടങ്ങിയ ബാറ്റിങ് നിരയിൽ രവീന്ദ്ര ജദേജയുടെ വെടിക്കെട്ട് കൂടി ചേരുേമ്പാൾ സ്ഫോടനശേഷി വർധിക്കും. ശാർദുൽ ഠാകൂറും ദീപക് ചഹറും ജോഷ് േഹസൽവുഡും ഡ്വൈൻ ബ്രാവോയും അടങ്ങുന്ന ബൗളിങ് നിരയും കരുത്തുറ്റതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.