ദുബൈ: െഎ.പി.എൽ േപ്ല ഒാഫിൽ കടക്കാൻ കഴിഞ്ഞില്ലെങ്കിലും ഇൗ സീസണിൽ ടീമിനെ നയിച്ച കോച്ച് അനിൽ കുംെബ്ല, ക്യാപ്റ്റൻ കെ.എൽ. രാഹുൽ കൂട്ടിനെ നിലനിർത്താനാണ് കിങ്സ് ഇലവൻ പഞ്ചാബിെൻറ തീരുമാനം. റൺറേറ്റിലെ നേരിയ വ്യത്യാസത്തിന് േപ്ല ഒാഫ് നഷ്ടമായെങ്കിലും ആറാം സ്ഥാനത്തെത്തിയ പ്രകടനത്തിൽ ടീം മാനേജ്മെൻറ് തൃപ്തരാണ്. അടുത്ത സീസണിന് ആറുമാസത്തിൽ കുറഞ്ഞ കാലം മാത്രമേ മുന്നിലുള്ളൂ എന്നതിനാൽ മറ്റൊരു മാറ്റം ടീമിനെ ബാധിക്കുമെന്ന നിഗമനത്തിലാണ് മാനേജ്മെൻറ്.
ആദ്യമായാണ് രാഹുൽ ടീം നായകനായത്. ഉജ്ജ്വല ബാറ്റിങ്ങുമായി സീസൺ ഗംഭീരമാക്കുകയും ചെയ്തു. 55.83 ശാശരിയിൽ 670 റൺസെടുത്ത രാഹുലാണ് റൺവേട്ടയിൽ ഒന്നാം സ്ഥാനത്ത്. കോച്ചെന്ന നിലയിൽ കുംെബ്ലയുടെ ആദ്യ സീസണായിരുന്നു ഇത്. ടീമെന്ന നിലയിൽ പഞ്ചാബിനെ കെട്ടിപ്പടുക്കുന്നതിൽ കുംെബ്ല തിളങ്ങുകയും ചെയ്തു. മായങ്ക് അഗർവാൾ, നികോളസ് പൂരാൻ, മുഹമ്മദ് ഷമി, ക്രിസ് ഗെയ്ൽ, യുവതാരങ്ങളായ രവി ബിഷ്ണോയ്, അർഷദീപ് എന്നിവരെ നിലനിർത്തും. മധ്യനിര ബാറ്റിങ്ങിലും ബൗളിങ്ങിലും ആവശ്യമായ മാറ്റങ്ങൾക്കാവും ടീം തയാറാവുക. െഗ്ലൻ മാക്സ്വെൽ, ഷെൽഡൻ കോട്രൽ എന്നിവരെ ഒഴിവാക്കാനാണ് സാധ്യത. 10.75 കോടി മുടക്കിയ മാക്സ്വെല്ലും 8.5 കോടി മുടക്കിയ കോട്രലും പ്രതീക്ഷക്കൊത്ത നിലവാരം പുലർത്തിയില്ല. 13 കളിയിൽ 108 റൺസാണ് മാക്സ്വെല്ലിെൻറ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.